വേങ്ങര> കടലുണ്ടിപ്പുഴയില്‍ ഊരകം കാങ്കരക്കടവില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് പടിക്കത്തൊടി അലവി യുടെ മക്കളായ ബുഷ്റ (26), അജ്മല തെസ്നി (21) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
മൂത്ത സഹോദരി സൈനബയുടെ കോട്ടുമലയിലെ വീട്ടിലേക്ക് ഉച്ചയോടെ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പിന്നീട് വൈകുന്നേരം കുടുംബസമേതം വീടിന് തൊട്ടടുത്തുള്ള പുഴയോരത്ത് കുളിക്കാനിറങ്ങി. ഇരുവരേയും കാണാത്തതിനാല്‍ കുട്ടികള്‍ ബഹളംവയ്ക്കുകയും സമീപവാസികള്‍ രക്ഷാപ്രവര്ത്തനെത്തുകയുമായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ മുങ്ങിത്താണ യുവതികളെ കരക്കെത്തിക്കുകയും പ്രാഥമിക ചികത്സ നല്കി മലപ്പുറത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പാത്തുമ്മുവാണ് ഉമ്മ.വലിയോറ ഐഷാബാദ് ഏറിയാടന്‍ അമീര്‍ ആണ് ബുഷ്റ യുടെ ഭര്‍ത്താവ്.
മക്കള്‍: മുഹമ്മദ് നാഫി, റിസ മെഹറിന്. പറപ്പൂര് കുഴിപ്പുറം തെക്കേതില്‍ ഫായിസ് ആണ് അജ്മല തെസ്നിയുടെ ഭര്‍ത്താവ് .ആറുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.