• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹ മോചനം നേടിയ സ്ത്രീകൾ മുൻഭർത്താക്കൻമാരുടെ അടുത്തേക്ക് തിരിച്ചു പോകണം -ഉത്തരവിട്ട് താലിബാൻ

by Web Desk 04 - News Kerala 24
March 6, 2023 : 7:08 pm
in India, News
Reading Time: 1 min read
0
A A
0
വിവാഹ മോചനം നേടിയ സ്ത്രീകൾ മുൻഭർത്താക്കൻമാരുടെ അടുത്തേക്ക് തിരിച്ചു പോകണം -ഉത്തരവിട്ട് താലിബാൻ

കാബൂൾ: അന്ന് ഭർത്താവിൽ നിന്ന് വിവാഹം വേർപെടുത്തി മക്കൾക്കൊപ്പം മറ്റൊരിടത്തേക്ക് പോകുമ്പോൾ മർവയുടെ മനസിൽ സമാധാനം ഉണ്ടായിരുന്നു. ഭർത്താവിനൊപ്പം കഴിഞ്ഞപ്പോഴുള്ള ഒരു നല്ല നിമിഷം പോലും അവരുടെ ഓർമയിൽ ഇല്ല. ഭർത്താവിന്റെ മർദനത്തിൽ പല്ലുകളെല്ലാം കൊഴിഞ്ഞു. ഒരിക്കൽ കൂടി അയാളുടെ അടുത്തേക്ക് തിരിച്ചുപോകുന്നതിലും ഭേദം മരണമാണെന്ന് മനസിലാക്കിയ മർവ എട്ടുകുട്ടികളുമായി ഒളിവിലാണിപ്പോൾ. വിവാഹ മോചിതരായ സ്ത്രീകളെല്ലാം ആദ്യ ഭർത്താക്കൻമാരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലണമെന്ന താലിബാന്റെ ഉത്തരവാണ് ഇവരെ ഇപ്പോൾ വേട്ടയാടുന്നത്.

അഫ്ഗാനിസ്താനിൽ നിയമപരമായി വിവാഹമോചനം അനുവദിക്ക​പ്പെട്ട ചുരുക്കം സ്ത്രീകളിൽ ഒരാളാണ് മർവ. എന്നാൽ താൻ വിവാഹമോചനത്തിന് നിർബന്ധിതനാവുകയായിരുന്നുവെന്ന് മർവയുടെ ഭർത്താവ് താലിബാനോട് പരാതിപ്പെട്ടു. തുടർന്ന് താലിബാൻ കമാൻഡർമാർ മർവയെ ആദ്യ ഭർത്താവിന്റെ അടുത്തേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോൾ പേരു മാറ്റി മറ്റൊരിടത്താണ് മർവ കഴിയുന്നത്.ദൈവമേ പിശാച് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് മർവ സ്വയം പറഞ്ഞത്. മർവയുടെതുൾപ്പെടെ നിരവധി വിവാഹമോചനങ്ങളാണ് താലിബാൻ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മുൻ സർക്കാരിനു കീഴിലാണ് ഇവർക്ക് വിവാഹമോചനം അനുവദിച്ചത്.

അന്ന് കൈകൾ ഒടിഞ്ഞും വിരലുകൾ പൊട്ടിയും വീടിനുള്ളിൽ പൂട്ടിയിട്ട മർവ മാസങ്ങളോളം മർദനം സഹിച്ചു. പലപ്പോൾ മർദനത്തിനു ശേഷം അബോധാവസ്ഥയിലായി. അന്ന് എന്റെ പെൺമക്കൾ ഭക്ഷണം നൽകും. തലമുടി ശക്തമായി പിടിച്ചു വലിച്ചിരുന്നത് കൊണ്ട് പകുതിയോളം കഷണ്ടിയായി. പല്ലുകളെല്ലാം അടിച്ചു കൊഴിച്ചു-നേരിട്ട ഗാർഹിക പീഡനത്തെ കുറിച്ച് മർവ എ.എഫ്.പിയോട് വിവരിച്ചു. പിന്നീട് സർവധൈര്യവും സംഭരിച്ച് ആറ് പെൺമക്കൾക്കും രണ്ട് ആൺമക്കൾക്കുമൊപ്പം കാതങ്ങൾ അകലെയുള്ള ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ എല്ലാരുടെയും പേരുകൾ മാറ്റി.

താലിബാൻ അധികാരത്തിലെത്തിയതുമുതൽ അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. യു.എൻ പഠനപ്രകാരം പത്തിൽ ഒമ്പത് സ്ത്രീകളും പങ്കാളിയിൽനിന്നു പീഡനം ഏൽക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2024ൽ അമേഠിയിൽ സമാജ്‌വാദി പാർട്ടി മത്സരിക്കുമെന്ന് സൂചന നൽകി അഖിലേഷ് യാദവ്

Next Post

ബ്രഹ്‌മപുരം മാലിന്യ തീപിടിത്തം; കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രഹ്‌മപുരം മാലിന്യ തീപിടിത്തം; കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി

ബ്രഹ്‌മപുരം മാലിന്യ തീപിടിത്തം; കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി

നാഗ്പൂരിൽ 15 വയസുകാരി പ്രസവിച്ച കുഞ്ഞിനെ യൂ ട്യൂബിൽ നോക്കി ​കൊലപ്പെടുത്തി പെട്ടിയിൽ സൂക്ഷിച്ചു

നാഗ്പൂരിൽ 15 വയസുകാരി പ്രസവിച്ച കുഞ്ഞിനെ യൂ ട്യൂബിൽ നോക്കി ​കൊലപ്പെടുത്തി പെട്ടിയിൽ സൂക്ഷിച്ചു

ലഹരിക്കടത്ത്: ഇരയെ അവിശ്വസിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വ രഹിതവും ക്രൂരവുമെന്ന് വിദ്യാർഥിനിയുടെ മാതാവ്

ലഹരിക്കടത്ത്: ഇരയെ അവിശ്വസിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വ രഹിതവും ക്രൂരവുമെന്ന് വിദ്യാർഥിനിയുടെ മാതാവ്

മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപ്പിടിത്തം: കത്തി നശിച്ചത് 10 ടൺ പാഴ്വസ്തുക്കൾ

മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപ്പിടിത്തം: കത്തി നശിച്ചത് 10 ടൺ പാഴ്വസ്തുക്കൾ

പൊതുമരാമത്ത് നിർമിതികളുടെ ഗുണനിലവാര പരിശോധനക്ക് ആധുനിക മൊബൈൽ ലാബുകൾ

പൊതുമരാമത്ത് നിർമിതികളുടെ ഗുണനിലവാര പരിശോധനക്ക് ആധുനിക മൊബൈൽ ലാബുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021