ദ്വാരക: കേരളത്തിന്റെ കടലില്‍നിന്ന് അടുത്തിടെ പിടികൂടിയ മയക്കുമരുന്ന് 10 വര്‍ഷം നീണ്ട യു.പി.എ ഭരണകാലത്ത് ആകെ പിടികൂടിയ മയക്കുമരുന്നിനേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1200 കോടിയുടെ മയക്കുമരുന്നാണ് കേരളത്തിന്റെ കടലില്‍ നിന്ന് പിടികൂടിയത്.യു.പി.എ ഭരണകാലത്ത് ആകെ പിടികൂടിയത് 680 കോടിയുടേതു മാത്രമാണ്. തീര സുരക്ഷ മെച്ചപ്പെട്ടതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയില്‍ നാഷണല്‍ അക്കാദമി കോസ്റ്റല്‍ പൊലീസിങ് (എന്‍.എ.സി.പി) സ്ഥിരം കാമ്പസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.