വയനാട് : സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്. പോലീസ് നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പോലീസ് നല്കുന്ന വിവരം. കമ്പളക്കാട് മുഹ്സിന് എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം.
ലഹരി മരുന്ന് പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു പോലീസ് നടപടി. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.