ദുബൈ: ദുബൈയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് തീരുമാനം. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾക്ക് തൽകാലം അനുമതി നൽകേണ്ടതില്ലെന്നും നിർദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം.
എന്താണ് കാരണം എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അബൂദബിയിലെ ഹൂതി ആക്രമണമാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. ദുബൈയിൽ ഡ്രോൺ ഉപയോഗിക്കുന്നവർ ഡി.സി.എ.എയിൽ നിന്ന് എൻ.ഒ.സി വാങ്ങണമെന്ന് നിബന്ധനയുണ്ട്. ഇത് പ്രകാരം അനുമതിക്കായി നൽകിയ അപേക്ഷകൾ പരിഗണിക്കേണ്ടതില്ല എന്നതാണ് പുതിയ തീരുമാനം.