ദുബൈ: ദുബൈ പൊലീസ് ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 796 യാചകരെ. 1,287 തെരുവു കച്ചവടക്കാരും അറസ്റ്റിലായി. ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ വിഭാഗവും ദുബൈയിലെ പൊലീസ് സ്റ്റേഷനുകളും സഹകരിച്ചാണ് ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍ ആരംഭിച്ചത്.
മറ്റുള്ളവരുടെ സഹതാപത്തെ ചൂഷണം ചെയ്യുന്ന യാചകരുടെയും തെരുവു കച്ചവടക്കാരുടെയും എണ്ണം കുറക്കുക എന്ന ലഭ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. 2022ന്റെ ആദ്യ പകുതിയില്‍ 11,974 റിപ്പോര്‍ട്ടുകളാണ് പൊലീസ് ഐ സേവനം വഴി ലഭിച്ചത്. ഇതില്‍ 414 റിപ്പോര്‍ട്ടുകള്‍ ഭിക്ഷാടനവുമായി ബന്ധപ്പെട്ടായിരുന്നു.