• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും ‘; യൂ ട്യൂബ് വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി

by Web Desk 06 - News Kerala 24
May 6, 2023 : 9:16 am
in India, News
Reading Time: 1 min read
0
A A
0
‘സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും ‘; യൂ ട്യൂബ് വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ  ചാണകവും ഗോമൂത്രവും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ യൂ ട്യൂബിൽ ഉണ്ട്. ഇവ യൂട്യൂബിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിളിനോട് ഉത്തരവിട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ‘ക്യാച്ച് ഫുഡ്സ്’ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളെ ലക്ഷ്യം വച്ചുള്ള ‘അപകീർത്തികരമായ’ വിഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കാനാണ് നിർദ്ദേശം.

ക്യാച്ച് ഫുഡ്സ് അടക്കമുള്ള കമ്പനികൾ നൽകിയ ഹർജിയിലാണ് തീരുമാനം. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കമ്പനിയാണ് ക്യാച്ച് ഫുഡ്സ്.ഇക്കൂട്ടരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിഡിയോകൾ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. യൂട്യൂബിലെ കമന്റുകൾ നോക്കിയാൽ പൊതുജനങ്ങളെ സ്വാധിനിക്കാൻ കഴിവുള്ളവയാണതെന്ന് ബോധ്യമാകും.
വീഡിയോകൾ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രതികൾ ഹിയറിംഗിന് കോടതിയിൽ ഹാജരായില്ല.ഗൂഗിളിന്റെ മുൻ നിർദ്ദേശങ്ങൾ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും മൂന്ന് വീഡിയോകൾ ഇനി കാണാനാകില്ലെന്നും ഗൂഗിളിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

തങ്ങളുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയായ ‘ക്യാച്ച്’ പ്രകാരം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കെതിരെ ഉയരുന്ന അപകീർത്തിപ്പെടുത്തലുകൾ തടയാനുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തങ്ങൾക്ക് ധാരാളം ഉപഭോക്താക്കളുണ്ടെന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് അതിന് സുഗന്ധമുണ്ടെന്നും ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നതായും ഉൽപ്പന്നങ്ങളുടെ പതിവ് ഗുണനിലവാര പരിശോധനകൾ നടത്തുന്നതായും കമ്പനി പറഞ്ഞു.

എല്ലാ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിലും ഗോമൂത്രവും ചാണകവും ഉണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോയെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് കമ്പനികൾ കോടതിയെ സമീപിച്ചത്.തങ്ങളുടെ ഉൽപ്പന്നങ്ങളെ കുറിച്ച് അപകീർത്തികരമായ പ്രസ്താവനകളടങ്ങിയ ശബ്ദരേഖ ഉൾപ്പെടുത്തിയാണ് വീഡിയോകൾ കാണിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഹർജിക്കാരൻ അവരുടെ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ മറ്റേതെങ്കിലും മലിനീകരണത്തിന്റെയോ സാന്നിദ്ധ്യം അക്കൂട്ടത്തിൽ ഇല്ല. ഈ സാഹചര്യത്തിൽ ആധികാരികത ഇല്ലാതെയാണ് പ്രതികൾ ആരോപണമുന്നയിച്ചതെന്ന് കോടതി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Next Post

‘വന്ദേഭാരത് ഹിറ്റ്’; ആറ് ദിവസത്തെ ടിക്കറ്റ് കളക്ഷൻ 2.70 കോടി, മെയ് 14 വരെ സീറ്റ് ഫുള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ന് മുതൽ യാത്ര തുടങ്ങാൻ വന്ദേഭാരത്; കാസർകോട് നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെടും

'വന്ദേഭാരത് ഹിറ്റ്'; ആറ് ദിവസത്തെ ടിക്കറ്റ് കളക്ഷൻ 2.70 കോടി, മെയ് 14 വരെ സീറ്റ് ഫുള്‍

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ; മഴ മേഘങ്ങൾ കാരണം സിഗ്നൽ കിട്ടുന്നതില്‍ തടസം

കാലടി കൊലപാതകം; ആതിരയുടെ മൃതദേഹത്ത് നിന്നും സ്വര്‍ണ മാല മോഷ്ടിച്ച് പ്രതി, അങ്കമാലിയിൽ പണയം വെച്ചു

കാലടി കൊലപാതകം; ആതിരയുടെ മൃതദേഹത്ത് നിന്നും സ്വര്‍ണ മാല മോഷ്ടിച്ച് പ്രതി, അങ്കമാലിയിൽ പണയം വെച്ചു

10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, എല്ലാം വലതുകാലിന്റേത്, കള്ളന്മാർക്ക് പറ്റിയ അബദ്ധം!

10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, എല്ലാം വലതുകാലിന്റേത്, കള്ളന്മാർക്ക് പറ്റിയ അബദ്ധം!

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

അമിതവണ്ണമുള്ളവരിൽ വൃക്കരോഗം വരാനുള്ള സാധ്യത കൂടുതൽ ; പഠനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021