• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

തലമുടി കൊഴിച്ചില്‍ തടയാന്‍ ഈ ആറ് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം…

by Web Desk 06 - News Kerala 24
January 1, 2023 : 11:31 am
in Health, News
Reading Time: 1 min read
0
A A
0
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും അവശ്യം വേണ്ട വിറ്റാമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചിലും തലമുടി പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഇതിനായി വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്,  പപ്പായ,  പാല്‍, മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ധാരാളമായി കഴിക്കാം.

രണ്ട്…

‘ബയോട്ടിന്‍’ അഥവാ വിറ്റാമിന്‍ ബി7 ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി തഴച്ച് വളരാനായി ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്…

വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷിക്ക് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ ഈ വിറ്റാമിൻ സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി. ഇവ മുടി കൊഴിച്ചില്‍ തടയുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, ബ്രോക്കോളി, ചീര, ഇലക്കറികൾ, കുരുമുളക്,  കിവി,  പയര്‍ വർഗ്ഗങ്ങൾ, പപ്പായ തുടങ്ങിയവയില്‍ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

നാല്…

തലമുടി കൊഴിച്ചിലിനെ തടഞ്ഞു നിർത്താൻ ശേഷിയുള്ളവയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട  എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് ലഭിക്കും.

അഞ്ച്…

തലമുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊന്നാണ്   വിറ്റാമിൻ ഇ.  ഇവ രക്തചംക്രമണം വർധിപ്പിച്ചുകൊണ്ട് ഓക്സിജൻ വിതരണത്തെ മികച്ചതാക്കുന്നു. ഇത് തലമുടി തഴച്ചു വളരാന്‍ സഹായിക്കും. ചീര, ബ്രോക്കോളി, അവക്കാഡോ, ബദാം, ഒലീവ് ഓയിൽ,  മത്തങ്ങ, കിവി തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിറ്റാമിൻ ഇ ലഭിക്കും.

ആറ്…

അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി അയേണ്‍ സിറപ്പോ ഗുളികയോ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

Next Post

​ഗർഭിണിയാണെന്ന് പറഞ്ഞു, ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

​ഗർഭിണിയാണെന്ന് പറഞ്ഞു, ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മുംബൈയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു ; വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു

അഞ്ചാംപനി; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

‘സജിചെറിയാന്‍റെ സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ല’ ഗവർണർക്ക് നിയമോപദേശം കിട്ടി

'സജിചെറിയാന്‍റെ സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ല' ഗവർണർക്ക് നിയമോപദേശം കിട്ടി

ബൈക്കിന്‍റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം, മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ബൈക്കിന്‍റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം, മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

‘കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി നേരിടും,മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാൻ പാടില്ല ‘

'കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി നേരിടും,മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാൻ പാടില്ല '

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021