കൊച്ചി : മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന് ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍. പരാതിക്കാരന് ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന് പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിജിലന്‍സ് കേസില്‍ പ്രതിയായ ശേഖര്‍ കുമാറിനെ നോട്ടീസ് നല്കി വിളിപ്പിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. രക്ഷപെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. താന്‍ നിരപരാധിയാണെന്നും ശേഖര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി. പരാതിക്കാരന്റെ വിശ്വാസ്യതയില്‍ വിജിലന്‍സിന് എതിരഭിപ്രായമില്ല. കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്‍സ് എസ് പി പറഞ്ഞു.