തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 9 കുടുംബങ്ങൾക്ക് വീടായിരുന്നു ആവശ്യം. 5 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങൾക്ക് ഡോ.സി എം നീലകണ്ഠൻ മനസോടിത്തിരി മണ്ണിൽ സംഭാവന നൽകിയ 25 സെന്റ് ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.