ദില്ലി : യുപിയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഛത്താരി പോലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. സംഭവത്തില്‍ കുട്ടിയുടെ ഡോക്ടറായ പിതാവിന്റെ രണ്ട് ജീവനക്കാര്‍ അറസ്റ്റിലായി. പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായ ഉടനെ തന്നെ പിതാവ് പോലീസില്‍ വിവരമറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. അറസ്റ്റിലായ രണ്ടുപ്രതികളും കുട്ടിയുടെ പിതാവിന്റെ മുന്‍ ജീവനക്കാരാണ്. പോലീസില്‍ നല്കിയ പരാതിയില്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്തിനിടെയാണ് കുറ്റം സമ്മതിച്ചത്.