• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയമസഭാ തെരഞ്ഞെടുപ്പ് ; പൊതുയോഗങ്ങള്‍ക്ക് കൂടുതള്‍ ഇളവുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

by Web Desk 01 - News Kerala 24
February 6, 2022 : 4:39 pm
in India, News
Reading Time: 1 min read
0
A A
0
നിയമസഭാ തെരഞ്ഞെടുപ്പ്  ; പൊതുയോഗങ്ങള്‍ക്ക് കൂടുതള്‍ ഇളവുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി : അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രചരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരുന്നുണ്ടെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

ഹാളുകള്‍ക്ക് അകത്ത് വെച്ച് നടക്കുന്ന പരിപാടുകളില്‍ ആകെ സീറ്റുകളുടെ അന്‍പത് ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റ പുതിയ ഉത്തരവ്. ഔട്ട്‌ഡോര്‍ പരിപാടികളില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ചുള്ള പരമാവധി ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാത്രി8 മണി മുതല്‍ രാവിലെ 8 മണി വരെയുള്ള വിലക്കിന് മാറ്റമില്ല. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജില്ലാ അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന ഗ്രൗണ്ടുകളില്‍ മാത്രമാണ് പൊതുപരിപാടികള്‍ നടത്താന്‍ അനുമതി. ഗ്രൗണ്ടുകളുടെ പരമാവധി ശേഷിയും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും സംബന്ധിച്ച് ജില്ലാ ഭരണകൂടം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇത് പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബാധ്യസ്ഥരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ശനിയാഴ്ച ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരില്‍ ചെറിയൊരു ശതമാനം മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ

Next Post

ഭൂമി തരംമാറ്റം : അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് നിർദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭൂമി തരംമാറ്റം :  അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് നിർദേശം

ഭൂമി തരംമാറ്റം : അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് നിർദേശം

ലോകായുക്ത വിധിക്കെതിരേ രമേശ് ചെന്നിത്തലയുടെ പുനഃപരിശോധന ഹര്‍ജി

ലോകായുക്ത വിധിക്കെതിരേ രമേശ് ചെന്നിത്തലയുടെ പുനഃപരിശോധന ഹര്‍ജി

തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം ; എം.എം.മണിയ്ക്ക് മറുപടിയുമായി എസ്.രാജേന്ദ്രന്‍

തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം ; എം.എം.മണിയ്ക്ക് മറുപടിയുമായി എസ്.രാജേന്ദ്രന്‍

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നു  ; ദുരൂഹതയെന്ന് നഗരസഭ

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നു ; ദുരൂഹതയെന്ന് നഗരസഭ

2022 ജനുവരിയിൽ 3,009 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ

2022 ജനുവരിയിൽ 3,009 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021