തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു വൈകുന്നേരം 150–200 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നിയന്ത്രണം വേണ്ടി വരില്ല. ഇന്നലെ അവധി ദിവസം ആയിരുന്നതിനാൽ നിയന്ത്രണമില്ലായിരുന്നു.
ഇന്നലെ പവർ എക്സ്ചേഞ്ചിൽ നിന്നു 150 മെഗാവാട്ട് വാങ്ങിയതു കൂടി ചേർത്ത് 4100 മെഗാവാട്ട് ലഭ്യമായതിനാൽ നിയന്ത്രണം പൂർണമായും ഒഴിവാക്കി. ഇന്നും എക്സ്ചേഞ്ചിൽ നിന്നു 150 മെഗാവാട്ട് ലഭ്യമാണ്. പുറമേ 100 മെഗാവാട്ട് കൂടി പ്രതീക്ഷിക്കുന്നു. ഇന്നു വൈകുന്നേരം ഉപയോഗം 4400 മെഗാവാട്ട് ആകുമെന്നാണ് പ്രതീക്ഷ. 4200 മെഗാവാട്ടിൽ കൂടുതൽ കൈവശമുണ്ട്. മറ്റു പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നിയന്ത്രണം ഒഴിവാക്കുമെന്നു ബോർഡ് അധികൃതർ അറിയിച്ചു.