• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈ ആനപന്തിയിലൊരുങ്ങിയത് അഞ്ചാമത്തെ കൊട്ടില്‍, പാര്‍പ്പിടം ഒരുങ്ങിയത് ബേലൂര്‍ മഖ്‌നക്ക്

by Web Desk 06 - News Kerala 24
February 13, 2024 : 6:27 am
in Kerala, News
Reading Time: 1 min read
0
A A
0
ഈ ആനപന്തിയിലൊരുങ്ങിയത് അഞ്ചാമത്തെ കൊട്ടില്‍, പാര്‍പ്പിടം ഒരുങ്ങിയത് ബേലൂര്‍ മഖ്‌നക്ക്

മാനന്തവാടി: ചാലിഗദ്ദയിലിറങ്ങി കര്‍ഷകനെ കൊലപ്പെടുത്തിയ പന്തല്ലൂര്‍ മഖ്‌ന എന്ന മോഴയാനയെ പാര്‍പ്പിക്കാന്‍ മുത്തങ്ങ ആന പന്തിയില്‍ കൂടൊരുങ്ങി. മയക്കു വെടിവെച്ച് ആനയെ പിടികൂടിയതിന് ശേഷം ഇവിടേക്കാണ് കൊണ്ടുവരിക. 25 അടി തുരശ്ര വിസ്തീര്‍ണത്തിലും 15 അടി ഉയരത്തിലും യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ടാണ് യുദ്ധകാല അടിസ്ഥാനത്തില്‍ ആനക്കൊട്ടില്‍ ഒരുക്കിയിരിക്കുന്നത്.

എട്ടു വര്‍ഷത്തിനിടെ അഞ്ചാമത്തെ കൊട്ടിലാണ് മുത്തങ്ങ ആനപ്പന്തിയില്‍ തയ്യാറാക്കുന്നത്. 2016-ല്‍ കല്ലൂര്‍ കൊമ്പന്‍, ആറളം കൊമ്പന്‍ എന്നീ ആനകള്‍ക്കായും 2019-ല്‍ വടക്കനാട് കൊമ്പന്‍, 2023-ല്‍ സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ ഇറങ്ങി ഒരാളെ ആക്രമിച്ച് ഭീതിവിതച്ച പന്തല്ലൂര്‍ മഖ്‌ന എന്ന മോഴയാന എന്നിവക്കായാണ് കൊട്ടില്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്.

ഇതില്‍ കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും ഇപ്പോള്‍ വനംവകുപ്പിന്റെ ലക്ഷണമൊത്ത കുങ്കിയാനകള്‍ ആണ്. മയക്കു വെടിവെച്ച് വരുതിയിലാക്കുന്ന ബേലൂര്‍ മഖ്‌നയെ മുത്തങ്ങയിലെത്തിച്ച് പരിചരിക്കുകയും പിന്നീട്ട് ചട്ടം പഠിപ്പിച്ച് കുങ്കിയാനയാക്കുകയുമായിരിക്കും ലക്ഷ്യം. കല്ലൂര്‍ കൊമ്പന്‍, വടക്കനാട് കൊമ്പന്‍, പന്തല്ലൂര്‍ മഖ്‌ന എന്നീ ആനകളെ പിടികൂടി തളച്ചതിനുശേഷം മാസങ്ങളോളം ഇവക്ക് പരിശീലനം നല്‍കിയിരുന്നു. മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ് ഇറങ്ങിയതിന് ശേഷം കൊട്ടിലിന്റെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.

കൂടിന്റെ വലിയ തൂണുകളായിരിക്കും നേരത്തെ സ്ഥാപിക്കുക. നല്ല ഉറപ്പോടെ നില്‍ക്കേണ്ടതിനാല്‍ കുറ്റമറ്റ രീതിയിലായിരിക്കും ഇവ മണ്ണില്‍ കുഴിച്ചിടുക. കാലുകള്‍ സ്ഥാപിച്ചതോടെ  ഇന്നലെയും ഇന്നുമായി 65 കഴകള്‍ (കുറുകെ വെക്കുന്ന മരത്തടികള്‍) എത്തിച്ച് കൂടിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. വലിയ യൂക്കാലിപ്റ്റസ് മരങ്ങള്‍ യന്ത്ര സഹായത്തോടെയാണ് തൂണുകള്‍ക്കിടയിലേക്ക് തള്ളിക്കയറ്റുന്നത്.

പിടികൂടുന്ന ആനകളെ കൊട്ടിലിലേക്ക് കുങ്കിയാനകളുടെ സഹായത്തോടെ കയറ്റിക്കഴിഞ്ഞാല്‍ ഇത്തരം കഴകള്‍ ഇട്ടാണ് കൂട് ലോക്ക് ചെയ്യുക. തുടര്‍ന്നുള്ള നാളുകള്‍ ആനയെ ഇതിനുള്ളില്‍ ഇട്ട് അനുസരണ പഠിപ്പിക്കും. ചട്ടം പഠിപ്പിക്കുന്നവരെ ആക്രമിക്കാന്‍ കഴിയാത്ത വിധത്തില്‍ ആനക്കുള്ള ഭക്ഷണവും വെള്ളവും നല്‍കും. നിലവില്‍ മുത്തങ്ങ ആനപ്പന്തയില്‍ പന്ത്രണ്ട് ആനകളാണ് ഉള്ളത്. ഇവിടെ നിന്നുള്ള കുങ്കിയാനകളാണ് ബേലുര്‍ മഖ്‌നയെ പിടികൂടുന്ന ദൗത്യത്തില്‍ പങ്കെടുത്തുവരുന്നത്. കൊട്ടിലിന്റെ പണി പൂര്‍ത്തിയായതോടെ നാളെ തന്നെ ആനയെ മയക്കുവെടിവെക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു ബാഗ്, പൊലീസ് പരിശോധിച്ചപ്പോൾ ഞെട്ടി, ഉള്ളിലുള്ളത് 5 കിലോ കഞ്ചാവ്

Next Post

സമരവുമായി കര്‍ഷക സംഘടനകൾ മുന്നോട്ട് തന്നെ, താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, മന്ത്രിതല ചര്‍ച്ച പരാജയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കർഷകർ വീണ്ടും സമര രംഗത്തേക്ക്, ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

സമരവുമായി കര്‍ഷക സംഘടനകൾ മുന്നോട്ട് തന്നെ, താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, മന്ത്രിതല ചര്‍ച്ച പരാജയം

ബ്ലൂബെറി കഴിക്കൂ ; ഈ രോ​​ഗങ്ങൾ അകറ്റി നിർത്താം

ബ്ലൂബെറിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ബേലൂര്‍ മഖ്‌ന കര്‍ണാടക വനമേഖലയില്‍; കേരളത്തിലെത്തിയാല്‍ മയക്കുവെടി; മന്ത്രി എകെ ശശീന്ദ്രന്‍

മിഷന്‍ ബേലൂര്‍ മഖ്ന; ആളക്കൊലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ, സ്കൂളുകൾക്ക് അവധി

തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 7 പേർക്ക് പരിക്ക്, 2 പേരുടെ നിലഗുരുതരം, 25 ലേറെ വീടുകൾക്ക് കേടുപാട്

തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകർന്നവർ, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021