• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘തണ്ണീർക്കൊമ്പൻ’ ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

by Web Desk 04 - News Kerala 24
February 3, 2024 : 6:23 am
0
A A
0
‘തണ്ണീർക്കൊമ്പൻ’ ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

മാനന്തവാടി: മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനത്തെ 12 മണിക്കൂർ മുൾമുനയിൽ നിർത്തിയ ‘തണ്ണീർക്കൊമ്പൻ’ എന്ന കാട്ടാനയെ ഒടുവിൽ മയക്കുവെടിവെച്ചു പിടികൂടി. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയ ആനയെ കർണാടക വനംവകുപ്പിന് കൈമാറി ബന്ദിപൂർ വനമേഖലയിലെത്തിച്ചു. കർണാടകയിൽനിന്ന് റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ എത്തിയ കാട്ടാന തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുമായി അതിരിടുന്ന വനത്തിൽനിന്നാണ് വെള്ളിയാഴ്ച പുലർച്ചയോടെ മാനന്തവാടിയിൽ എത്തിയത്.ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ‘തണ്ണീർ’ എന്ന കാട്ടാനയാണ് നാട്ടിൽ ഭീതിവിതച്ചത്. ബന്ദിപ്പൂർ വനത്തിൽനിന്ന് 200ഓളം കി.മീറ്റർ സഞ്ചരിച്ചാണ് മൂന്ന് ആനകൾ മാനന്തവാടിയിലെത്തിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെ നോർത്ത് വയനാട് വനം ഡിവിഷനിലെ തലപ്പുഴ സ്റ്റേഷൻ പരിധിയിലുള്ള മക്കിമല പായോട് എത്തുകയായിരുന്നു. മൂന്നാനകൾ ജനവാസ കേന്ദ്രത്തിലെത്തിയതറിഞ്ഞ വനപാലകർ ഇവയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടം തെറ്റിയ ആന മാനന്തവാടി ഭാഗത്തേക്കു നീങ്ങിയത്. മറ്റു രണ്ട് ആനകൾ കാടു കയറി.

കണിയാരം, പായോട് ഭാഗങ്ങളിൽ സഞ്ചരിച്ച ആന എട്ടോടെയാണ് മാനന്തവാടി നഗരത്തിലെത്തിയത്. ഒമ്പതോടെ കോഴിക്കോട് റോഡിനും താഴെയങ്ങാടി റോഡിനും ഇടയിലുള്ള ചതുപ്പിലും വാഴത്തോട്ടത്തിലും നിലയുറപ്പിച്ച ആന വൈകീട്ടുവരെ ഇവിടെ തമ്പടിച്ചു.

ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർതന്നെയാണ് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയത്. ഇടക്ക് ഒച്ചയുണ്ടാക്കിയതല്ലാതെ ആന അതിക്രമമൊന്നും കാട്ടിയില്ല. സ്കൂളുകളിലേക്ക് കുട്ടികൾ പുറപ്പെട്ട സമയത്താണ് ആനയിറങ്ങിയ കാര്യം പുറത്തറിയുന്നത്. ഉടൻ മാനന്തവാടി ടൗണിലുള്ള സ്കൂളുകളിലേക്ക് വിദ്യാർഥികളെ അയക്കരുതെന്ന് തഹസിൽദാരും എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമായ എം.ജെ. അഗസ്റ്റിൻ ഉത്തരവിട്ടു. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ സുരക്ഷിതമായി നിർത്താനും നിർദേശം നൽകി.

ആനയിറങ്ങിയതറിഞ്ഞ് വിവിധയിടങ്ങളിൽനിന്ന് കൂട്ടത്തോടെ ജനം എത്തിയത് വലിയ പ്രയാസമുണ്ടാക്കി. മാനന്തവാടി നഗരസഭയിലെ മാനന്തവാടി ടൗൺ, പെരുവക, താഴെയങ്ങാടി, എരുമത്തെരുവ് വാർഡുകളിലും എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവ്, ചാമാടിപ്പൊയിൽ, പായോട് വാർഡുകളിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുകൊണ്ട് ടൗണിലെ കടകളെല്ലാം അടച്ചിട്ടതല്ലാതെ കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. കൂട്ടമായി ജനം സ്ഥലത്തെത്തുകയാണുണ്ടായത്.

വൈകീട്ട് നാലോടെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. റാപിഡ് റെസ്‌പോൺസ് ടീമിന്റെ സഹായത്തോടെ 5.30ന് തുടരെത്തുടരെ വനം വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ രണ്ടു മയക്കുവെടി വെച്ചു. ഇതിൽ ഒന്ന് ശരീരത്തിൽ കൊണ്ടില്ല. കുറച്ചുനേരം കഴിഞ്ഞ് പിന്നെയും വെടിവെച്ചു. 6.20 ഓടെ മൂന്നാമത്തെ വെടിവെച്ചു.

വെടിയേറ്റ് പരിഭ്രാന്തനായി ആന ഓടിയാൽ നിയന്ത്രിക്കാനായി മുത്തങ്ങയിൽനിന്നെത്തിയ കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യ എന്നീ കുങ്കിയാനകളെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ ലോറിയിൽ കയറ്റി മുത്തങ്ങയിൽ എത്തിച്ച് കർണാടക വനംവകുപ്പിന് കൈമാറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയോട്​ അപമര്യാദ: അഡ്വ. ബി.എ. ആളൂ​രിനെ നോട്ടീസ്​ നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

Next Post

ബന്ധുക്കളുടെ വസ്തു തര്‍ക്കം അതിരുവിട്ടു; കാറിലെത്തി തുരുതുരാ വെടിവെപ്പ്, ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബന്ധുക്കളുടെ വസ്തു തര്‍ക്കം അതിരുവിട്ടു; കാറിലെത്തി തുരുതുരാ വെടിവെപ്പ്, ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബന്ധുക്കളുടെ വസ്തു തര്‍ക്കം അതിരുവിട്ടു; കാറിലെത്തി തുരുതുരാ വെടിവെപ്പ്, ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

പല ബാങ്കുകള്‍, കോളേജുകള്‍, ഡോക്ടർമാർ; എല്ലാ സീലുകളുമുണ്ട് കൈയിൽ, മൂവർ സംഘത്തിന്റെ പരിപാടി വേറെയെന്ന് പൊലീസ്

പല ബാങ്കുകള്‍, കോളേജുകള്‍, ഡോക്ടർമാർ; എല്ലാ സീലുകളുമുണ്ട് കൈയിൽ, മൂവർ സംഘത്തിന്റെ പരിപാടി വേറെയെന്ന് പൊലീസ്

തിരിച്ചടിയുമായി അമേരിക്ക, സിറിയയിലും ഇറാഖിലും വ്യോമാക്രമണം, ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍

തിരിച്ചടിയുമായി അമേരിക്ക, സിറിയയിലും ഇറാഖിലും വ്യോമാക്രമണം, ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍

പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടിൽ പൊലീസ്

പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടിൽ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In