• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍

by Web Desk 06 - News Kerala 24
March 20, 2022 : 7:00 pm
in News, World
Reading Time: 1 min read
0
A A
0
വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍

ദുബൈ : ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍. വിമാനത്താവളത്തില്‍ പോര്‍ട്ടറായി ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് പിടിയിലായത്. ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം തടവും 28,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 29 വയസുകാരനായ പ്രതി, മോഷ്‍ടിച്ച ഫോണുകള്‍ പകുതി വിലയ്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ വില്‍ക്കുകയായിരുന്നു. ഫോണുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് സണ്‍ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇയാള്‍ വാങ്ങിയത്.

2021 മാര്‍ച്ച് മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. നാട്ടിലേക്ക് യാത്ര ചെയ്‍ത ഒരു പ്രവാസിയായിരുന്നു പരാതിക്കാരന്‍. നാട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ദുബൈയില്‍ നിന്ന് താന്‍ കൊണ്ടുവരികയായിരുന്ന ആറ് മൊബൈല്‍ ഫോണുകള്‍ കാണാനില്ലെന്ന് മനസിലായതോടെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ പോലീസിലെ സി.ഐ.ഡി വിഭാഗമാണ് കേസ് അന്വേഷിച്ചത്. വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പോര്‍ട്ടര്‍ മോഷണം നടത്തുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്‍ഡ് നടത്തി. മോഷണം പോയ ഒരു ഫോണും സണ്‍ ഗ്ലാസുകളും മറ്റ് ചില സാധനങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ചുവെന്ന് സമ്മതിച്ചു. അഞ്ചെണ്ണം ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ 10,000 ദിര്‍ഹത്തിന് വിറ്റു. ഈ പണം ഉപയോഗിച്ച് 5000 ദിര്‍ഹത്തിന്റെ സണ്‍ ഗ്ലാസും ഒരു ക്യാമറയും മൊബൈല്‍ ഫോണും ഒരു വയര്‍ലെസ് ഹെഡ്‍സെറ്റും മറ്റ് ചില സാധനങ്ങളും വാങ്ങിയതായും ഇയാള്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരന് ദാരുണാന്ത്യം

Next Post

സ്‌ത്രീപക്ഷ കേരളം ധീരമായ സമീപനം: ബൃന്ദ കാരാട്ട്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്‌ത്രീപക്ഷ കേരളം ധീരമായ സമീപനം: ബൃന്ദ കാരാട്ട്‌

സ്‌ത്രീപക്ഷ കേരളം ധീരമായ സമീപനം: ബൃന്ദ കാരാട്ട്‌

ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു

ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു

കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ബസിൽ വെച്ച് തർക്കം, കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കും മര്‍ദ്ദിച്ച ബസ് ജീവനക്കാർക്കും എതിരെ കേസ്

ബസിൽ വെച്ച് തർക്കം, കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കും മര്‍ദ്ദിച്ച ബസ് ജീവനക്കാർക്കും എതിരെ കേസ്

കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു -ഗുലാം നബി ആസാദ്

കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു -ഗുലാം നബി ആസാദ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021