• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിമാനത്തിലെ ടോയ്‍ലെറ്റിൽ ഐഫോൺ, പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ

by Web Desk 06 - News Kerala 24
May 6, 2024 : 12:39 pm
in News, World
Reading Time: 1 min read
0
A A
0
വിമാനത്തിലെ ടോയ്‍ലെറ്റിൽ ഐഫോൺ, പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ

വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഐഫോൺ വച്ച് 14 വയസുകാരിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റിൽ. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസൺ III ആണ് അറസ്റ്റിലായിരിക്കുന്നത്. 7 -നും 14 -നും ഇടയിൽ പ്രായമുള്ള മറ്റ് നാല് പെൺകുട്ടികളുടെ വീഡിയോകൾ കൂടി തോംസൺ നേരത്തെ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ആരോപിച്ചു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്നുള്ള 36 -കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങൾ കൈവശം വച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു എന്ന് അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. 2023 സെപ്തംബർ 2 -ന് ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1441-ലായിരുന്നു സംഭവം. പെൺകുട്ടി ടോയ്‍ലെറ്റ് ഉപയോ​ഗിക്കണം എന്ന് പറഞ്ഞപ്പോൾ ഫസ്റ്റ് ക്ലാസ് ബാത്ത്റൂം ഉപയോഗിക്കാൻ പറഞ്ഞത് തോംസൺ തന്നെയായിരുന്നു. പെൺകുട്ടി ബാത്ത്‍റൂമിൽ കയറുന്നതിന് തൊട്ടുമുമ്പ് ഇയാളും ബാത്ത്‍റൂമിൽ കയറി.

ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് ശേഷമാണ് പെൺകുട്ടി സീറ്റിന് പിൻഭാ​ഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇത് തന്നെ പകർത്തുകയായിരുന്നു എന്നും അവൾക്ക് ബോധ്യമായി. ബാത്ത്‍റൂമിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് അവൾ തന്റെ ഫോണിൽ അതിന്റെ ചിത്രവും പകർത്തിയിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി.

തോംസൺ ജോലി ചെയ്തിരുന്ന വിമാനത്തിൽ മറ്റ് നാല് പെൺകുട്ടികൾ ബാത്ത്‍‌റൂം ഉപയോഗിക്കുന്നതിൻ്റെ റെക്കോർഡിംഗുകൾ ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് 2024 ജനുവരിയിൽ വിർജീനിയയിലെ ലിഞ്ച്ബർഗിൽ വച്ചാണ് തോംസൺ അറസ്റ്റിലായത്. അതിനുശേഷം ഇയാൾ ഫെഡറൽ കസ്റ്റഡിയിലാണ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി സൃഷ്ടിച്ച, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ നൂറുകണക്കിന് ചിത്രങ്ങൾ തോംസൺ തൻ്റെ ഐക്ലൗഡ് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 15 മുതൽ 30 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങൾ കൈവശം വച്ചതിന് 20 വർഷം വരെ തടവും തോംസണിന് ലഭിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള തോട്ടിലേക്ക് എറിഞ്ഞ് കൊന്നു

Next Post

കിടപ്പുരോ​ഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത് ഭർത്താവെന്ന് മരിച്ചയാളുടെ സഹോദരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

കിടപ്പുരോ​ഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത് ഭർത്താവെന്ന് മരിച്ചയാളുടെ സഹോദരി

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

‘വിഴുപ്പ് അലക്കേണ്ടത് തന്നെയാണ്, അലക്കേണ്ട സമയത്ത് അലക്കണം’; അതൃപ്തി തുറന്ന് പറയുമെന്ന് കെ. മുരളീധരന്‍

കോൺഗ്രസിന്‍റെ കാര്യം പദ്മജ നോക്കണ്ട, സംഘടനസംവിധാനത്തിന്‍റെ ദൗർബല്യം എല്ലായിടത്തുമുണ്ടെന്ന് കെ.മുരളീധരന്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കൊച്ചി സ്മാർട്ട് സിറ്റിയിൽ പെയിന്‍റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്ന് വീണു; ഒരാൾ മരിച്ചു

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021