മലയാളികൾക്ക് ഏറെ പ്രിയം വെളിച്ചെണ്ണൻ തന്നെയാകും. എന്നാൽ വെളിച്ചെണ്ണ പോലെ തന്നെ ഏറെ ഗുണങ്ങൾ അടങ്ങിയതാണ് കടുകെണ്ണയും. കടുകെണ്ണയിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിൻ്റെയും മുടിയുടെയും പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുകയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.കടുകെണ്ണ പതിവായി ഉപയോഗിക്കുന്നത് താരൻ തടയാനും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും ഉറവിടമാണ് കടുകെണ്ണ. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കടുകെണ്ണയിൽ അലൈൽ ഐസോത്തിയോസയനേറ്റ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിൽ കടുകെണ്ണ ഉൾപ്പെടുത്തുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് PLOS One പഠനത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഉത്തേജിപ്പിക്കുന്നു. ഓർമ്മ ശക്തിക്കും നല്ലത് തന്നെ.
സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് കടുകെണ്ണ. ചെറു ചൂടുള്ള കടുകെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്താൽ സന്ധിവേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താം. ചൂടുള്ള കടുകെണ്ണ പാദങ്ങളിലും നെഞ്ചിലും മസാജ് ചെയ്യുന്നത് മഞ്ഞുകാലത്ത് നെഞ്ചിലെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കും.
കടുകെണ്ണ പതിവായി ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.