• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇ പി ജയരാജന്‍ വധശ്രമം: പാപ്പരായി പ്രഖ്യാപിക്കണമെന്ന സുധാകരന്റെ ഹര്‍ജി തള്ളി ;15 ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാന്‍ ഉത്തരവ്

by Web Desk 04 - News Kerala 24
December 7, 2023 : 6:39 pm
in Kerala, News
0
A A
0
ഇ പി  ജയരാജന്‍ വധശ്രമം: പാപ്പരായി പ്രഖ്യാപിക്കണമെന്ന സുധാകരന്റെ ഹര്‍ജി തള്ളി ;15  ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാന്‍ ഉത്തരവ്

തലശേരി: പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നല്‍കിയ ഹര്‍ജി തലശേരി അഡീഷണല്‍ സബ്‌കോടതി തള്ളി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസില്‍ 15 ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാനും ഉത്തരവായി. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ അന്യായമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചതായി ആരോപിച്ച് അരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2008 ജൂലൈ 17നാണ് കെ സുധാകരന്‍ ഹര്‍ജി നല്‍കിയത്. കോര്‍ട്ട്ഫീയായ 3, 43,300 രൂപ അടക്കാന്‍ നിര്‍വാഹമില്ലെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു.

കോര്‍ട്ടഫീ അടക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെന്ന് കാണിച്ച് ജില്ല കലക്ടര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് പാപ്പരായി പരിഗണിക്കണമെന്ന കെ സുധാകരന്റെ ആവശ്യം തള്ളിയത്. മുന്‍ എംഎല്‍എ എന്ന നിലയിലുള്ള പെന്‍ഷനും ലോകസഭാംഗമെന്ന നിലയിലുള്ള വരുമാനമടക്കമുള്ള രേഖകളും സ്വത്ത്‌വകകളുടെ വിവരങ്ങളും അഡീഷണല്‍ ഗവ. പ്ലീഡര്‍ സി പ്രകാശന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പത്ത്‌വീതം മുണ്ടും ഷര്‍ട്ടും 5 പാന്റും ഒരു സ്വര്‍ണമോതിരവും ഒരു മാലയും വാച്ചും രണ്ട് തോര്‍ത്തും ഒരു ജോഡി ചെരുപ്പും അംബാസിഡര്‍ കാറുമടക്കം 2,58,800 രൂപയുടെ ആസ്തിമാത്രമാണ് തനിക്കുളളതെന്ന് കാണിച്ചാണ് പാപ്പരായി പ്രഖ്യാപിക്കണമെന്ന് സുധാകരന്‍ അപേക്ഷിച്ചത്.

സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സിപിഐ എം നേതാവ് ഇ പി ജയരാജനെ വാടകക്കൊലയാളികളെ ഉപയൊഗിച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെയാണ് കെ സുധാകരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, ഡിഐജി അരുണ്‍കുമാര്‍ സിഹ്നസീനിയര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുണ്‍കുമാര്‍ സിഹ്ന ജൂനിയര്‍, തലശേരി സിഐ വത്സന്‍, എഎസ്‌ഐ ഭാസ്‌കരന്‍, ഡിജിപി എസ് പി ചാലി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

കോര്‍ട്ട്ഫീ അടക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കു വേണ്ടി 2011–12 കാലത്ത് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കലക്ടര്‍ക്കു വേണ്ടി സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥനെതിരെ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. പിന്നീട് സത്യവാങ്മൂലം പിന്‍വലിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളമശേരി സ്‌ഫോടനം; ഇടുക്കി സ്വദേശിയും മരിച്ചു, കൊല്ലപ്പെട്ടവർ എട്ടായി

Next Post

തിരുവനന്തപുരം – കോഴിക്കോട് സർവീസുമായി എയർ ഇന്ത്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം – കോഴിക്കോട് സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരം - കോഴിക്കോട് സർവീസുമായി എയർ ഇന്ത്യ

നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു, എറണാകുളത്ത് നിയന്ത്രിത അവധി

നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു, എറണാകുളത്ത് നിയന്ത്രിത അവധി

നിമിഷപ്രിയയുടെ മോചനം; കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നു – ജോണ്‍ ബ്രിട്ടാസ് എം പി

നിമിഷപ്രിയയുടെ മോചനം; കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നു – ജോണ്‍ ബ്രിട്ടാസ് എം പി

നവ കേരള സദസിനെതിരെ പ്രതിഷേധിച്ചു, കെ എസ് യു പ്രവർത്തകരെ ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലി

നവ കേരള സദസിനെതിരെ പ്രതിഷേധിച്ചു, കെ എസ് യു പ്രവർത്തകരെ ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലി

വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും പുറത്താക്കി, മുളവടിയുമായിച്ചെന്ന് ബോസിനെ അറഞ്ചംപുറഞ്ചം തല്ലി ജീവനക്കാരൻ

വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും പുറത്താക്കി, മുളവടിയുമായിച്ചെന്ന് ബോസിനെ അറഞ്ചംപുറഞ്ചം തല്ലി ജീവനക്കാരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021