ഗുരുഗ്രാം : എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി നൽകിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ ബിരുദ വിദ്യാർഥിനിയായ 22 കാരിയാണ് അറസ്റ്റിലായത്. യുവതിയുടെ അമ്മയും നരേന്ദ്രർ യാദവ് എന്ന മറ്റൊരാളും തട്ടിപ്പിന്റെ ഭാഗമാണെന്നു പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്. ഒരു സാമൂഹ്യപ്രവർത്തകയാണ് യുവതിക്കെതിരെ പോലീസിൽ പരാതി നൽകിയത്. തുടർന്ന് വനിതാ കമ്മിഷൻ പരാതിയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. കർണാലിൽ നിന്നുള്ള മറ്റൊരു സ്ത്രീയും യുവതിക്കെതിരെ പരാതി നൽകിയിരുന്നു. ഇവരുടെ മകനെ വാടക വീട് ആവശ്യപ്പെട്ട് വിളിച്ച യുവതി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നെന്നാണ് പരാതി. യുവതിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.