• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാലിന്യനിർമാർജന യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് പി. രാജീവ്‌

by Web Desk 04 - News Kerala 24
May 31, 2023 : 9:19 pm
in Kerala, News
Reading Time: 1 min read
0
A A
0
മാലിന്യനിർമാർജന യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് പി. രാജീവ്‌

കൊച്ചി: മാലിന്യനിർമാർജന യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി പി. രാജീവ്‌. മന്ത്രിയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ശുചിത്വത്തിന് ഒപ്പം കളമശ്ശേരി ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കളമശ്ശേരി നിയമസഭാ മണ്ഡലത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വത്തിന് ഒപ്പം കളമശ്ശേരി ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ മൂന്നു മുതൽ അഞ്ചുവരെ നടക്കുന്ന മാലിന്യ നിർമാർജന യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെ മണ്ഡലത്തിലെ ഹയർസെക്കൻഡറി സ്കൂളുകൾ മുതൽ കോളജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, നാഷണൽ സർവീസ് സ്കീം, ഹരിതകർമ്മസേന, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂൺ മൂന്നിന് വാർഡ് അംഗങ്ങളുടെയും, കുടുംബശ്രീ ഹരിത കർമസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തി വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ബോധവൽക്കരണം നൽകും.

–
ജൂൺ നാലിന് ഹയർസെക്കൻഡറി കോളജ് തലങ്ങളിലുള്ള വിദ്യാർഥികളുടെയും, ജനപ്രതിനിധികളുടെയും, പൊതുപ്രവർത്തകരുടെയും, റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് ഡ്രൈവ് നടക്കുമെന്ന് മന്ത്രി പറഞ്ഞു.മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾ യജ്ഞത്തിൽ പങ്കാളികളാകും. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പൊതുവിടങ്ങൾ കണ്ടെത്തി ഈ ദിവസം ശുചീകരിക്കും. വൃത്തിയാക്കിയ പൊതു ഇടങ്ങളിൽ ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ വൃത്തിയാക്കിയ സ്ഥലങ്ങളിൽ ചെടികളും മരങ്ങളും ഔഷധ സസ്യങ്ങളും നട്ട് പിടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകൾക്ക് ഇതിന്റെ പരിപാലന ചുമതല നൽകും. വൃത്തിയാക്കിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിലും പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടക്കുക. മാലിന്യ സംസ്കരണത്തെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കാനുള്ള പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ നടപ്പിലാക്കും.

മാലിന്യ സംസ്കരണ യജ്ഞത്തിന്റെ രണ്ടാം ദിവസമായ ജൂൺ നാലിന് രാവിലെ ഒമ്പതിന് അരംഭിക്കുന്ന മാസ് ക്ലീനിങ് ഡ്രൈവിൽ മന്ത്രി. പി. രാജീവ്‌, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ ഉമേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളാകും.യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി .ജി. അലക്സാണ്ടർ, നവ കേരള മിഷൻ ജില്ലാ കോ ഓഡിനേറ്റർ എസ്. രഞ്ജിനി, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യൂ; ശേഷിക്കുന്നത് ഒരു മാസം

Next Post

മാരകമായി പരിക്കേൽപ്പിച്ച് ഷെഡ്ഡിൽ തള്ളിയ 53-കാരൻ മരിച്ചു, മുങ്ങി നടന്ന മുരിക്കുംപാടം സ്വദേശി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാരകമായി പരിക്കേൽപ്പിച്ച് ഷെഡ്ഡിൽ തള്ളിയ 53-കാരൻ മരിച്ചു, മുങ്ങി നടന്ന മുരിക്കുംപാടം സ്വദേശി പിടിയിൽ

മാരകമായി പരിക്കേൽപ്പിച്ച് ഷെഡ്ഡിൽ തള്ളിയ 53-കാരൻ മരിച്ചു, മുങ്ങി നടന്ന മുരിക്കുംപാടം സ്വദേശി പിടിയിൽ

വിദ്യാർഥികൾക്ക് ഇടവേള അനിവാര്യം; വേനൽക്കാല അവധി തടയാതെ ഹൈകോടതി

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ ബാലറ്റുകളുടെ പെട്ടികളിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇടമലക്കുടിക്ക് സ്വപ്‌ന‌ സാക്ഷാത്ക്കാരം: കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

കെഎംഎസ്‍സിഎൽ തീപിടുത്തം; കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ല: വീണാ ജോര്‍ജ്ജ്

സംസ്ഥാനത്ത് നാളെമുതൽ പനിക്ലിനിക്കുകള്‍

സംസ്ഥാനത്ത് നാളെമുതൽ പനിക്ലിനിക്കുകള്‍

വിദേശ സന്ദർശനങ്ങളിൽ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു; കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ

വിദേശ സന്ദർശനങ്ങളിൽ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു; കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021