പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. എക്സൈസിന്‍റെ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് പെരുമ്പടപ്പിൽ നിന്ന് മിഥുൻ എന്ന യുവാവിനെ ന്യൂജെൻ മയക്കുമരുന്നുമായി പിടികൂടിയത്. ഇയാളിൽ നിന്നും 7.7 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ആർ. സജികുമാർ നേതൃത്വം നൽകിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ മുരളി വി, പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, സബീർ.കെ, ഡ്രൈവർ നിസാർ എന്നിവർ പങ്കെടുത്തു,



















