• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുരക്ഷ പോലും നോക്കാതെ ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍ അടക്കം ക്വാര്‍ട്ടേഴ്സില്‍; ഒരാള്‍ അറസ്റ്റില്‍

by Web Desk 04 - News Kerala 24
March 19, 2023 : 8:59 pm
in Kerala, News
0
A A
0
സുരക്ഷ പോലും നോക്കാതെ ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍ അടക്കം ക്വാര്‍ട്ടേഴ്സില്‍; ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. മങ്കട പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയത്. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ സേലം സ്വദേശി സെല്‍വ (50) ത്തിനെ മങ്കട എസ് ഐ ഷിജോ സി തങ്കച്ചന്‍ അറസ്റ്റ് ചെയ്തു.

ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി സ്‌ഫോടക വസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍, ഡിറ്റണേറ്ററുകള്‍ എന്നിവ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് സംഭരിക്കുന്നതായും മനുഷ്യജീവന് അപകടകരമായ രീതിയില്‍ ഇവ ആള്‍താമസമുള്ള സ്ഥലങ്ങളില്‍ സൂക്ഷിച്ച് വരുന്നതായും രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ഷിജോ സി തങ്കച്ചന്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അങ്ങാടിപ്പുറം ഓരോടംപാലത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ലൈസന്‍സോ രേഖകളോ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ ചാക്കില്‍ സൂക്ഷിച്ച 186 ജലാറ്റിൻ സ്റ്റിക്കുകളും 150 ഓളം ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്. മങ്കട എ എസ് ഐ സലീം, വനിതാ എസ് സി പി ഒ അംബിക, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ് പരിക്കേറ്റിരുന്നത്. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വീട്ടിനുള്ളിൽനിന്ന്‌ സ്ഫോടനം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടെത്താനായില്ല. വീടിന്റെ പിറകുവശത്തുനിന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്‍റെ നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ആറ് ഫേസ് പാക്കുകള്‍…

Next Post

ഇത് ഭീതിജനകം, സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കുത്തനെ കൂടുന്നു!

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇത് ഭീതിജനകം, സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കുത്തനെ കൂടുന്നു!

ഇത് ഭീതിജനകം, സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കുത്തനെ കൂടുന്നു!

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിൽ തർക്കം, ജീവനക്കാർക്ക് മർദ്ദനമേറ്റു; ഒരാൾ കസ്റ്റഡിയിൽ

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിൽ തർക്കം, ജീവനക്കാർക്ക് മർദ്ദനമേറ്റു; ഒരാൾ കസ്റ്റഡിയിൽ

തലയോട്ടി ഉൾപ്പെടെ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ; വീണ്ടും ക്രൂര കൊലപാതകം

തലയോട്ടി ഉൾപ്പെടെ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ; വീണ്ടും ക്രൂര കൊലപാതകം

യുവതിയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് കാറിൽ കയറ്റി യുവാവ്; പ്രതികരിക്കാതെ ജനം

യുവതിയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് കാറിൽ കയറ്റി യുവാവ്; പ്രതികരിക്കാതെ ജനം

‘അശ്ലീല കമന്റിട്ട് കോൺഗ്രസിലെ പെൺകുട്ടികളുടെ നാവടക്കാമെന്ന് കരുതേണ്ട’’: വ്യാപക പിന്തുണ

‘അശ്ലീല കമന്റിട്ട് കോൺഗ്രസിലെ പെൺകുട്ടികളുടെ നാവടക്കാമെന്ന് കരുതേണ്ട’': വ്യാപക പിന്തുണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021