തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ അഞ്ച് ജില്ലകളിലും, 26ന് ഏഴ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മറ്റന്നാൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് 6 ജില്ലകളിൽ തീവ്രമഴ ലഭിച്ചേക്കും. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.