• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഞ്ച് വർഷത്തിന് ശേഷം മഹാരാഷ്ട്രയെ വിറപ്പിച്ച് വീണ്ടും കർഷക-ആദിവാസി ലോങ് മാർച്ച്; നേതൃത്വം നൽകുന്നത് സിപിഎം

by Web Desk 06 - News Kerala 24
March 16, 2023 : 1:38 pm
0
A A
0
അഞ്ച് വർഷത്തിന് ശേഷം മഹാരാഷ്ട്രയെ വിറപ്പിച്ച് വീണ്ടും കർഷക-ആദിവാസി ലോങ് മാർച്ച്; നേതൃത്വം നൽകുന്നത് സിപിഎം

മുംബൈ: മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികളും കർഷകത്തൊഴിലാളികളും കർഷകരും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് വീണ്ടും മാർച്ച് നടത്തുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് കാൽനട റാലിയുമായി കർഷക സംഘടനകൾ രം​ഗത്തെത്തുന്നത്. വനാവകാശ നിയമം നടപ്പാക്കുക, കാർഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കാൽനട ജാഥ. സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സമിതിയാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. ഇതുവരെ പതിനായിരക്കണക്കിന് കർഷകരും ആദിവാസികളും റാലിയിൽ പങ്കുചേർന്നു.

ഉള്ളി, പരുത്തി, സോയാബീൻ, ചെറുപയർ തുടങ്ങിയ വിളകൾക്ക് മതിയായ വില ലഭ്യമാക്കണമെന്ന ആവശ്യങ്ങളുൾപ്പെടെ 17 ആവശ്യങ്ങൾ  നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. സമ്പൂർണ കാർഷിക-വായ്പ എഴുതിത്തള്ളൽ, കാർഷകരുടെ എല്ലാ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളൽ, 12 മണിക്കൂർ വൈദ്യുതി വിതരണം, വാർദ്ധക്യകാല പെൻഷൻ വർധനവ്, 1.7 ദശലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ സർക്കാറിന് മുന്നിൽ സമർപ്പിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെയുടെ നേതൃത്വത്തിലാണ് മാർച്ച്. മുൻ എംഎൽഎ ജീവ പാണ്ഡു ഗാവിത്, എഐകെഎസ് നേതാവ് ഡോ അജിത് നവലെ, ഉദയ് നർക്കർ, സി.പി.ഐ.എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി സെക്രട്ടറി അടക്കം  കൂടുതൽ പേരും പ്രതിഷേധക്കാർക്കൊപ്പം ചേരും.

2018 മാർച്ചിലാണ് രാജ്യം ഉറ്റുനോക്കിയ കർഷക ലോങ് മാർച്ച് നടന്നത്. 70,000 കർഷകരും ആദിവാസികളും കർഷകത്തൊഴിലാളികളും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്ററോളം മാർച്ച് നടത്തി.  മാർച്ച് 6 മുതൽ 12 വരെ മുംബൈയിലേക്ക് നഗ്നപാദരായാണ് സമരക്കാർ എത്തിയത്. ചിത്രങ്ങളും വാർത്തകളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ശ്രദ്ധിക്കപ്പെട്ടു. ഉള്ളി, പരുത്തി തുടങ്ങിയ വിളകൾക്ക് ന്യായവും ലാഭകരവുമായ വില ലഭിക്കാത്തതിനാൽ കർഷകർ ബുദ്ധിമുട്ട് നേരിടുകയാണ്.

വനാവശകാശ നിയമം നടപ്പാക്കൽ ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്. സർക്കാർ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ലെന്ന് അശോക് ധാവ്ലെ പറഞ്ഞു. ചില ആവശ്യങ്ങൾ മാത്രം പാതി നടപ്പാക്കി സർക്കാർ പിൻവാങ്ങി. ബാക്കിയുള്ള പ്രശ്നങ്ങൾ രൂക്ഷമാണ്. ഇതാണ് വീണ്ടും സമരത്തിന് പ്രേരിപ്പിച്ചതെന്നും സമരക്കാർ പറഞ്ഞു. അതേസമയം, ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് പ്രതിഷേധക്കാർ മുംബൈയിലെത്താനുള്ള സാധ്യത ഒഴിവാക്കാനാണ് സർക്കാർ ശ്രമം. പ്രതിഷേധക്കാരുമായി ചർച്ചക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

Next Post

ജോലിക്ക് ശ്രമിച്ചു; മരുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃ പിതാവ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ജോലിക്ക് ശ്രമിച്ചു; മരുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃ പിതാവ്

ജോലിക്ക് ശ്രമിച്ചു; മരുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃ പിതാവ്

പല നാട്ടിൽ പല പേര്, സംസ്ഥാനത്ത് 30 മോഷണ കേസ്; വട്ടിയൂർക്കാവിൽ നിന്നുള്ള കള്ളൻ കാസർകോട് പിടിയിൽ

പല നാട്ടിൽ പല പേര്, സംസ്ഥാനത്ത് 30 മോഷണ കേസ്; വട്ടിയൂർക്കാവിൽ നിന്നുള്ള കള്ളൻ കാസർകോട് പിടിയിൽ

യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞു; മദ്യപിച്ച് ലക്കില്ലാതെ ടിടിഇ, സസ്പെൻഷൻ

യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞു; മദ്യപിച്ച് ലക്കില്ലാതെ ടിടിഇ, സസ്പെൻഷൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

'കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികൾ', ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് സുധാകരൻ

രാഷ്ട്രപതി കൊച്ചിയിലെത്തി, ദ്രൗപതി മു‍ർവിന്റെ ആദ്യ കേരള സന്ദ‍ർശനം

രാഷ്ട്രപതി കൊച്ചിയിലെത്തി, ദ്രൗപതി മു‍ർവിന്റെ ആദ്യ കേരള സന്ദ‍ർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In