ദില്ലി: താങ്ങുവില അടക്കമുള്ള വിഷയത്തിൽ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കര്‍ഷകരുമായുള്ള മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. സമരവുമായി മുന്നോട്ടുപോകുാൻ കര്‍ഷക നേതാക്കൾ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവലി സംബന്ധിച്ച് ധാരണയിൽ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കൾ അറിയിച്ചു.
അതേസമയം, കർഷകരുടെ ദില്ലി മാർച്ചിനെ നേരിടാൻ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ദില്ലിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിർത്തി ഇരുനൂറോളം കർഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്.