• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അർഹമായ സാമ്പത്തികവിഹിതം നൽകണം: യോജിച്ച്‌ നിവേദനം നൽകുന്നത്‌ വീണ്ടും മുടക്കി യുഡിഎഫ്‌ എംപിമാർ

by Web Desk 04 - News Kerala 24
December 12, 2023 : 8:46 pm
in India, News
0
A A
0
അർഹമായ സാമ്പത്തികവിഹിതം നൽകണം: യോജിച്ച്‌ നിവേദനം നൽകുന്നത്‌ വീണ്ടും മുടക്കി യുഡിഎഫ്‌ എംപിമാർ

ന്യൂഡൽഹി> സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്‌ച കാത്തശേഷം എൽഡിഎഫ്‌ എംപിമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ട്‌ നിവേദനം നൽകി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ്‌ എംപിമാർ സംസ്ഥാനതാൽപര്യം മാനിക്കാതെ ഇതേനിലപാട്‌ സ്വീകരിച്ചിരുന്നു.

തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകൾ ഉടൻ നൽകുക, കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ പിൻവലിക്കുക, ദേശീയപാത നിർമാണത്തിനായി കേരളം ചെലവിട്ട തുക സമയബന്ധിതമായി അധിക വായ്‌പയെടുക്കാൻ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം എല്ലാ പാർടികളുടെയും എംപിമാർ ചേർന്ന്‌ നൽകാൻ തീരുമാനിച്ചിരുന്നു.

സിപിഐ എം രാജ്യസഭ കക്ഷി നേതാവ്‌ എളമരം കരീം നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്‌ച യുഡിഎഫ്‌ എംപിമാർക്ക്‌ കൈമാറി. സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന്‌ ആരോപിച്ച്‌ രണ്ട്‌ ദിവസത്തിനുശേഷം യുഡിഎഫ്‌ എംപിമാർ നിവേദനം മടക്കിനൽകി. ഈ ഭാഗം ഒഴിവാക്കി വീണ്ടും യുഡിഎഫ്‌ എംപിമാർക്ക്‌ നൽകി. എന്നാൽ സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികൾ ചേർക്കണമെന്ന്‌ വീണ്ടും രണ്ട്‌ ദിവസം നിവേദനം കയ്യിൽവച്ചശേഷം യുഡിഎഫ്‌ എംപിമാർ ശഠിച്ചു.

നിവേദനം നൽകാൻ സഹകരിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന്‌ അവർ ഉപാധിവച്ചു. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന്‌ വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അറിയിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ചേർന്ന്‌ നിവേദനം മന്ത്രിക്ക്‌ നൽകി. കരീമിന്‌ പുറമെ ബിനോയ്‌ വിശ്വം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം, പി സന്തോഷ്‌കുമാർ, എ എം ആരിഫ്‌, ജോസ്‌ കെ മാണി എന്നിവരാണ്‌ നിവേദനം നൽകിയത്‌.

അതേസമയം ശബരിമലയിൽ കേന്ദ്രം ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ എംപിമാർ പാർലമെന്റിന്‌ അകത്തും പുറത്തും പ്രതിഷേധിച്ചു. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ വിരുദ്ധമായ ആരോപണങ്ങളും യുഡിഎഫ്‌ എംപിമാർ ഉയർത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഫണ്ട് തിരിമറി: ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിട്ടു

Next Post

യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

‘ഷബ്നയുടെ ബന്ധുക്കൾ തെളിവുകൾ നിരത്തി’, ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍

'ഷബ്നയുടെ ബന്ധുക്കൾ തെളിവുകൾ നിരത്തി', ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍

വീട്ടുകാർ ദുബായിൽ, വീട് കുത്തിത്തുറന്ന് കള്ളൻ, സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കും പൊക്കി; അന്വേഷണം

വീട്ടുകാർ ദുബായിൽ, വീട് കുത്തിത്തുറന്ന് കള്ളൻ, സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കും പൊക്കി; അന്വേഷണം

മുറിക്കുള്ളിൽ നിന്ന് ദുര്‍ഗന്ധം, കാഞ്ഞിരംകുളം പൊലീസെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ 76കാരിയുടെ ജഡം, മകൻ റിമാൻഡിൽ

മുറിക്കുള്ളിൽ നിന്ന് ദുര്‍ഗന്ധം, കാഞ്ഞിരംകുളം പൊലീസെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ 76കാരിയുടെ ജഡം, മകൻ റിമാൻഡിൽ

അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021