• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സിസോദിയുടെ വസതിയിൽനിന്ന് പെൻസിലും ജ്യോമെട്രി ബോക്സും മാത്രമേ കിട്ടൂ: എഎപി

by Web Desk 04 - News Kerala 24
August 19, 2022 : 6:20 pm
in India, News
Reading Time: 1 min read
0
A A
0
സിസോദിയുടെ വസതിയിൽനിന്ന് പെൻസിലും ജ്യോമെട്രി ബോക്സും മാത്രമേ കിട്ടൂ: എഎപി

ന്യൂഡൽഹി: സിബിഐ റെയ്ഡ് നടക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ വസതിയിൽനിന്ന് പെൻസിലും ജ്യോമെട്രി ബോക്സും അല്ലാതെ മറ്റൊന്നും കണ്ടെത്തില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദ. നേരത്തേയുള്ള റെയ്ഡുകളിൽ സിബിഐ ഒന്നും കണ്ടെത്തിയില്ലെന്നും ഇന്നും ഒന്നും കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘അവർ അരവിന്ദ് കേജ്‌രിവാളിന്റെ ഓഫിസിൽ റെയ്ഡ് നടത്തി. നാല് മഫ്‌ളറുകൾ കണ്ടെത്തി. മനീഷ് സിസോദിയയുടെ വീട്ടിൽ കണ്ടെത്തുന്നത് പെൻസിലുകളും നോട്ട്ബുക്കുകളും ജ്യോമെട്രി ബോക്സുമാണ്. നൂറിലധികം എഎപി നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി. എല്ലാ കേസുകളിലും ഓരോരുത്തരായി മോചിതരായി. ഇപ്പോൾ അവർ സിസോദിയയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ്’’– അദ്ദേഹം പറഞ്ഞു.

2015ൽ കേജ്‌രിവാളിന്റെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തിരുന്നു. കേജ്‌രിവാളിന്റെ ദേശീയ പ്രതിഛായ ഉയരുന്നതിലുള്ള പരിഭ്രാന്തി മൂലമാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഎപിക്ക് പിന്നാലെ അന്വേഷണ ഏജൻസികളെ വിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ, സിസോദിയയെ ‘വിദ്യാഭ്യാസ വിപ്ലവത്തിന്റെ നായകൻ’ എന്ന് വിശേഷിപ്പിച്ച രാഘവ് ഛദ്ദ, റെയ്ഡ് നടത്തുന്നത് ബിജെപിയുടെ നിർദേശപ്രകാരമാണെന്ന് ആരോപിച്ചിരുന്നു. യുഎസിലെ പ്രമുഖ പത്രമായ ‘ദ് ന്യൂയോർക് ടൈംസിൽ’ മനീഷ് സിസോദിയയുടെ പ്രവർത്തനത്തെ പ്രശംസിച്ചുള്ള വാർത്ത വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയതെന്ന് കേജ്‌രിവാൾ ആരോപിച്ചു.

2021-22ലെ ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടാണ് സിസോദിയയുടെ വസതിയിൽ റെയ്ഡ്. എക്‌സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞ മാസം ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സംഭവത്തിൽ 11 എക്സൈസ് ഉദ്യോഗസ്ഥരെ അദ്ദേഹം സസ്പെൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂർക്കം വലിച്ചുറങ്ങി പൈലറ്റുമാർ; റൺവേ പിന്നിട്ടിട്ടും വിമാനം 37,000 അടി മുകളിൽ!

Next Post

പരിശീലനത്തിനെന്ന പേരിൽ വിളിപ്പിച്ച് പീഡന ശ്രമം; യുവതിയെ സ്‌റ്റേഡിയത്തിൽനിന്ന് തള്ളിയിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പരിശീലനത്തിനെന്ന പേരിൽ വിളിപ്പിച്ച് പീഡന ശ്രമം; യുവതിയെ സ്‌റ്റേഡിയത്തിൽനിന്ന് തള്ളിയിട്ടു

പരിശീലനത്തിനെന്ന പേരിൽ വിളിപ്പിച്ച് പീഡന ശ്രമം; യുവതിയെ സ്‌റ്റേഡിയത്തിൽനിന്ന് തള്ളിയിട്ടു

പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

ഒറിജിനലിനെ വെല്ലും മുക്കുപണ്ടം , ഉരച്ചാലും പിടികിട്ടാത്ത നിർമാണം: മൂന്ന് കോടിയുടെ തട്ടിപ്പ്

ഒറിജിനലിനെ വെല്ലും മുക്കുപണ്ടം , ഉരച്ചാലും പിടികിട്ടാത്ത നിർമാണം: മൂന്ന് കോടിയുടെ തട്ടിപ്പ്

അമ്മയായ സന്തോഷം പങ്കുവച്ച് മൃദുല വിജയ്; ആശംസകളുമായി ആരാധകര്‍

അമ്മയായ സന്തോഷം പങ്കുവച്ച് മൃദുല വിജയ്; ആശംസകളുമായി ആരാധകര്‍

കേരളത്തിൽ 3 നാൾ മഴ കനക്കും, 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ; ഒപ്പം ഇടിമിന്നൽ;ജാഗ്രത

കേരളത്തിൽ 3 നാൾ മഴ കനക്കും, 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ; ഒപ്പം ഇടിമിന്നൽ;ജാഗ്രത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021