ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം. ഏഴോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിഒ ഏരിയയിലെ ഇൻകം ടാക്സ് സിആർ ബിൽഡിങ്ങിലാണ് തീപിടുത്തമുണ്ടായത്.21 ടെൻഡറുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.












