• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തീപിടിത്തം: ഡൽഹിയിൽ 25 വർഷത്തിനിടയിൽ മരിച്ചത് 250 ലേറെപ്പേര്‍

by Web Desk 04 - News Kerala 24
May 15, 2022 : 9:51 pm
in India, News
Reading Time: 1 min read
0
A A
0
തീപിടിത്തം: ഡൽഹിയിൽ 25 വർഷത്തിനിടയിൽ മരിച്ചത് 250 ലേറെപ്പേര്‍

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി മുണ്ട്കയിലെ കെട്ടിടത്തിലുണ്ടായത് 25-വർഷത്തിനിടയിലെ വലിയ തീപ്പിടിത്തം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഡല്‍ഹിയിലെ തീപിടിത്തങ്ങളില്‍ ജീവന്‍ നഷ്ടമായത് 250-ലേറെ പേര്‍ക്കെന്നാണ് അനൗദ്യോഗിക കണക്ക്. നിർദേശങ്ങൾ പാലിക്കാതെയും അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍, അഗ്‌നിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, അനധികൃത ഫാക്ടറികള്‍…അങ്ങനെ തലസ്ഥാനത്ത് തുടര്‍ക്കഥയാകുന്ന തീപിടിത്തസംഭവങ്ങള്‍ക്ക് കാരണങ്ങള്‍ അനവധിയാണ്.

1997 – ഉപഹാര്‍ തിയേറ്റര്‍ ദുരന്തം: ഗ്രീന്‍ പാര്‍ക്കിലെ ഉപഹാര്‍ സിനിമാ തിയേറ്ററില്‍ 1997 ജൂണ്‍ 13-നുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചത് 59 പേരാണ്. ബോളിവുഡ് ചിത്രം ‘ബോര്‍ഡറി’ന്റെ പ്രദര്‍ശനത്തിനിടെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. 100ലേറെപേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു മാസംമുമ്പ് തിയേറ്ററില്‍ വീണ്ടും തീപിടിത്തമുണ്ടായി. എന്നാൽ, ആളപായമില്ലായിരുന്നു.

2011 – നന്ദ് നഗ്രിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സംഘടിപ്പിച്ച യോഗത്തിനിടെ തീപിടിത്തമുണ്ടായി. 14 പേര്‍ മരിക്കുകയും 30-പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2017 – ജൂലൈയിൽ ദില്‍ഷാദ് ഗാര്‍ഡനിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റ​​​ു.

2018 – ഏപ്രിലില്‍ കൊഹാട്ട് എന്‍ക്ലേവിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ദമ്പതിമാരും രണ്ടു കുട്ടികളും മരിച്ചു. തൊട്ടടടുത്ത ആഴ്ച, ഷഹ്ദാരയിലെ 300 കുടിലുകള്‍ കത്തുകയും പെണ്‍കുട്ടി മരിക്കുകയും ചെയ്തു. നവംബറില്‍ കരോള്‍ ബാഗിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ വെന്തുമരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബവാനയിലെ പടക്കനിര്‍മാണ യൂണിറ്റിലുണ്ടായ മറ്റൊരു തീപിടിത്തത്തില്‍ 10 സ്ത്രീകളടക്കം 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊഹാത് എന്‍ക്ലേവിലും ഷഹ്ദാരയിലെ മാനസസരോവര്‍ പാര്‍ക്കിലുമുണ്ടായ രണ്ട് വ്യത്യസ്ത തീപിടിത്തങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു.

2019- ഫെബ്രുവരിയില്‍, കരോള്‍ ബാഗിലെ നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പുലര്‍ച്ചെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍, പ്രാണരക്ഷാര്‍ഥം കെട്ടിടത്തില്‍നിന്ന് ചാടിയ രണ്ടുപേര്‍ ഉള്‍പ്പെടെ 17 അതിഥികള്‍ മരിച്ചു. ആഗസ്റ്റില്‍, തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗര്‍ പ്രദേശത്തെ കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കുട്ടികളടക്കം ആറുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നവംബറില്‍ നരേലയിലെ പാദരക്ഷാ ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായി ഒരു സെക്യൂരിറ്റി ജീവനക്കാരനും ഒരു തൊഴിലാളിയും മരിച്ചു. തീപ്പിടിത്തത്തിന് നാല് ദിവസത്തിനുശേഷമാണ് രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തത്. ഡിസംബറില്‍ അനജ് മണ്ഡിയിലുണ്ടായ തീപിടിത്തത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. അനജ് മണ്ഡി തീപിടിത്തത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ കിരാരി ഏരിയയില്‍ മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടാവുകയും മൂന്ന് കുട്ടികളടക്കം ഒമ്പതുപേര്‍ മരിക്കുകയും ചെയ്തു. 2022 – മാര്‍ച്ചില്‍ ഗോകുമ്പൂരിയിലെ കുടിലുകള്‍ക്ക് തീപിടിച്ച് ഏഴുപേര്‍ മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Next Post

മാതാവ് പുഴയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാതാവ് പുഴയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

മാതാവ് പുഴയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

വ്യാജരേഖ നിർമിച്ച്​ നൽകിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

വ്യാജരേഖ നിർമിച്ച്​ നൽകിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ചുട്ടുപൊള്ളി രാജ്യതലസ്ഥാനം: റെക്കോർഡ് താപനില, ‘49’ ഡിഗ്രി സെൽഷ്യസ്

ചുട്ടുപൊള്ളി രാജ്യതലസ്ഥാനം: റെക്കോർഡ് താപനില, ‘49’ ഡിഗ്രി സെൽഷ്യസ്

ശ്രീബുദ്ധന്‍റെ പിറന്നാളാഘോഷം; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നേപ്പാളിലെത്തും

ശ്രീബുദ്ധന്‍റെ പിറന്നാളാഘോഷം; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നേപ്പാളിലെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021