കാസര്‍കോട് : ജില്ലയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. മധൂര്‍ പഞ്ചായത്തില്‍ വിദേശത്തു നിന്നെത്തിയ 50 വയസ്സുകാരനാണ് രോഗം. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 153 ആയി. ഇന്നലെ 45 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. എറണാകുളം (16), തിരുവനന്തപുരം (9), തൃശൂര്‍ (6), പത്തനംതിട്ട (5), ആലപ്പുഴ (3), കോഴിക്കോട് (3), മലപ്പുറം (2), വയനാട് (1) ജില്ലകളിലാണ് ഇന്നലെ സ്ഥിരീകരിച്ചത്.