• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഊത്ത പിടിത്തത്തിന് വിലക്കുമായി ഫിഷറീസ് വകുപ്പ്; കൂടുകളും വലകളും പിടികൂടി

by Web Desk 06 - News Kerala 24
July 8, 2023 : 11:07 am
in Kerala, News
0
A A
0
ഊത്ത പിടിത്തത്തിന് വിലക്കുമായി ഫിഷറീസ് വകുപ്പ്; കൂടുകളും വലകളും പിടികൂടി

കൊല്ലം: തനത് മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമാകുന്ന ഊത്ത പിടിത്തത്തിന് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടികളുടെ ഭാഗമായി ജില്ലയിലെ കിഴക്കേ കല്ലട മേഖലയില്‍ നിന്ന് കൂടുകളും വലകളും പിടികൂടി.

കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും.

പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവർക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.

മഴ തിമിർത്തു പെയ്യുമ്പോൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഊത്തപിടുത്തം സജീവമാണ്. ആലപ്പുഴ താമരക്കുളം ചത്തിയറപുഞ്ചയിൽ പാലത്തിന്റെ ഇരുവശങ്ങളിലായി ഏക്കറു കണക്കിന് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പുഞ്ചയിൽ നിന്നാണ് നാട്ടുകാരടക്കം മീൻ പിടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏട്ട, കുറുവ, കട്ട്ള, ആറ്റുവാള തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ ധാരാളം പിടിച്ചത്. വീശുവല, മടവല, ചൂണ്ട തുടങ്ങിയവ ഉപയോഗിച്ചാണ് മീൻപിടുത്തം.

മഴക്കാലത്തെല്ലാം ഇവിടെ നിന്ന് നാട്ടുകാരടക്കം മത്സ്യം പിടിക്കുക പതിവാണ്. ലഭിക്കുന്ന മീൻ റോഡരിൽവെച്ചു തന്നെ വിൽക്കും. ചിലർ വീടുകളിലേക്ക് കൊണ്ടുവരും. കിലോയ്ക്ക് 200 രൂപ മുതൽ 350 രൂപവരെയാണ് വില. ഇത്തവണത്തെ പെയ്ത്തിലും ചാകരയാണെന്നാണ് മത്സ്യം പിടിക്കുന്നവർ പറയുന്നത്. മഴ കുറയും വരെ മീൻപിടുത്തവും വിൽപനയും തുടരും. ജീവനോടെയുള്ള മീൻ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുന്നി ഐക്യം, ഏക സിവിൽ കോഡിൽ ലീ​ഗിനുള്ള ക്ഷണം; വിശദീകരണവുമായി എംവി ​ഗോവിന്ദൻ

Next Post

തലസ്ഥാന മാറ്റം ബിൽ ചോർന്നതിൽ ദുരൂഹത, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, പാർട്ടി ആവശ്യപ്പെട്ടാൽ വിശദീകരണം: ഹൈബി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലസ്ഥാന മാറ്റം ബിൽ ചോർന്നതിൽ ദുരൂഹത, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, പാർട്ടി ആവശ്യപ്പെട്ടാൽ വിശദീകരണം: ഹൈബി

തലസ്ഥാന മാറ്റം ബിൽ ചോർന്നതിൽ ദുരൂഹത, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, പാർട്ടി ആവശ്യപ്പെട്ടാൽ വിശദീകരണം: ഹൈബി

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

സ്വർണവില കുതിക്കുന്നു; ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്ക്

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ അക്രമം; 3 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ടിഎംസി,ബൂത്തുകളിൽ ഗവർണറുടെ സന്ദർശനം

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ അക്രമം; 3 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ടിഎംസി,ബൂത്തുകളിൽ ഗവർണറുടെ സന്ദർശനം

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

സംസ്ഥാനത്ത് ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ, ആശങ്കയായി എലിപ്പനിയും ഡെങ്കിയും

അപൂർവ രോഗത്തെ കരുതിയിരിക്കണം, കുട്ടികളിൽ മുൻകരുതൽ അതീവ പ്രധാനം, മഴക്കാലത്ത് ജാഗ്രത, ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021