കൊല്ലം : മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയോട് പങ്കുവെച്ച് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ . 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ് . ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നതല്ല . ഇതുമൂലം പലപ്പോഴും ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.
വൻ കപ്പലുകൾ മത്സ്യബന്ധനത്തിന് എത്തുന്നതിനാൽ ചെറു വള്ളങ്ങൾക്ക് മത്സ്യം വേണ്ടത്ര കിട്ടുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. മത്സ്യത്തൊഴിലാളി മേഖലയിലെ യുവ ജനങ്ങളുടെ തൊഴിലില്ലായ്മ ആണ് മറ്റൊരു പ്രശ്നം ആയി ഉന്നയിച്ചത് . എല്ലാം വിശദമായി കേട്ട രാഹുൽ അവരിൽ നിന്ന് നിവേദനവും കൈപ്പറ്റി
യു പി എ സർക്കാർ കർഷകർക്ക് വേണ്ടി 72000 കോടി രൂപ സബ്സിഡി നൽകിയിരുന്നുവെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഇപ്പോഴാകട്ടെ സബ്സിഡി അനർഹർ കൊണ്ടുപോകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു
ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് 7 ന് കാണിച്ചികുളങ്ങരയിൽ സമാപിക്കും.ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.