• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹവാല പണം തട്ടൽ കേസ് : അഞ്ച് പേർ പിടിയിൽ ; പണം തട്ടുന്നത് തന്ത്രപരമായി, പിന്നിൽ വലിയ കണ്ണികൾ

by Web Desk 06 - News Kerala 24
June 14, 2022 : 2:15 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹവാല പണം തട്ടൽ കേസ് : അഞ്ച് പേർ പിടിയിൽ ; പണം തട്ടുന്നത് തന്ത്രപരമായി, പിന്നിൽ വലിയ കണ്ണികൾ

മലപ്പുറം : കുറ്റിപ്പുറം തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് തങ്ങൾപടി യിൽ പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. അടിമാലത്തൂർ സ്വദേശി മുത്തപ്പൻ ലോറൻസ് (26) വിളപ്പിൽ ശാല സ്വദേശികളായ താജുദ്ദീൻ (42) സുൽഫി ഖാൻ (45)നവാസുദീൻ (43) പാലചുവട് സ്വദേശി ബഷീർ (48) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തന്ത്രപരാമായാണ് പ്രതികൾ പണം തട്ടാറുള്ളത്. ഇവരുടെ സംഘവുമായി ബന്ധപ്പെട്ട ഒരാൾ വിദേശത്തുണ്ട്. ഇയാൾ ഗൾഫിലെ ഹവാല ഏജന്റിനെ സമീപിച്ച് 25,000 രൂപ നൽകി ഇത് ‘തങ്ങൾ പടിയിൽ ഹമീദ്’ എന്നയാൾക്ക് കൊടുക്കണം എന്ന് ശട്ടം കെട്ടും. ഹമീദിന്റേതെന്ന് പറഞ്ഞ് ഇയാൾ നൽകിയ നമ്പർ തിരുവനന്തപുരത്തുള്ള ഈ സംഘാംഗത്തിന്റേതായിരിക്കും. ഗൾഫിൽ ഈ പണം നൽകുന്നതിന് തൊട്ട് മുമ്പ് ഇവർ വളാഞ്ചേരി ഭാഗത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. സംസാര ശൈലിയിൽ സംശയം തോന്നാതിരിക്കാൻ ഹമീദ് എന്ന പേരിൽ ഫോണെടുത്ത് സംസാരിക്കാനാണ് ഇന്നാട്ടുകാരായ ബഷീറിനെ ഉൾപ്പെടുത്തിയത്.

ഇവിടത്തെ ഹവാല വിതരണക്കാരൻ പണം നൽകാനായി ഹമീദിനെ വിളിക്കുമ്പോൾ ബഷീർ ഫോണെടുത്ത് വിതരണക്കാരനോട് കെൽട്രോണിനുള്ളിലെ ആളൊഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് വരാനാവശ്യപ്പെട്ടു. സ്‌കൂട്ടറിൽ ഇവിടെയെത്തിയ വിതരണക്കാരനെ പണം നൽകുന്ന സമയത്ത് ഒരു കാറിലെത്തിയ സംഘം പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിതരണക്കാരന്റെ കയ്യിലുള്ള പണം തട്ടിയെടുത്ത് കണ്ടനകം ആനക്കര റോഡിൽ ഇറക്കിവിട്ടു. വിതരണക്കാരൻ വന്ന സ്‌കൂട്ടറിലെ പണമെടുത്ത ശേഷം ബഷീറും മറ്റൊരാളും തവനൂർ റോഡ് ജംഗഷനിൽ അതുപേക്ഷിച്ചു കടന്നു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസിൽ ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ മുങ്ങി നടക്കുകയായിരുന്നു.

പെരിന്തൽമണ്ണയ്ക്കടുത്ത് താമസിക്കുന്ന ബഷീർ നിരവധി മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്. ഇവർ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാരായ നിഷിൽ, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സി പി ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയെ മറികടന്ന് റഷ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി

Next Post

ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് കൂട്ടണം ; അപേക്ഷ നിരസിച്ച് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം

ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്

ഇന്ന് ഉദിക്കും സ്ട്രോബെറി മൂണ്‍ ; എന്ത് എങ്ങനെ എന്ന് അറിയാം

ഇന്ന് ഉദിക്കും സ്ട്രോബെറി മൂണ്‍ ; എന്ത് എങ്ങനെ എന്ന് അറിയാം

പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡറിന്റെ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡറിന്റെ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

സില്‍വര്‍ലൈന്‍ കേന്ദ്ര അംഗീകാരത്തോടെ മാത്രം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ കേന്ദ്ര അംഗീകാരത്തോടെ മാത്രം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021