കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് നിയമലംഘകരായ അഞ്ചുപേര്‍ പിടിയില്‍. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റും സെക്യൂരിറ്റി പട്രോള്‍ വിഭാഗവും സംയുക്തമായി ആരംഭിച്ച ട്രാഫിക് ക്യാമ്പയിനിന്റെ ഭാഗമായാണിത്. തൈമ, ജഹ്‌റ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തിയത്.
ട്രാഫിക് നിയമലംഘനം നടത്തുകയും പ്രദേശത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്ത അഞ്ചു യുവാക്കളാണ് പിടിയിലായത്. ലൈസന്‍സില്ലാതെയും അശ്രദ്ധമായും സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ചതിനാണ് ഇവരെ പിടികൂടിയത്. അഞ്ചുപേരെയും തുടര്‍ നിയമനടപടികള്‍ക്കായി ജനറല്‍ ട്രാഫിക് വകുപ്പിന് കൈമാറി. പ്രദേശവാസികളെ ശല്യം ചെയ്യുന്ന രീതിയില്‍ ശബ്ദമുണ്ടാക്കി വാഹനമോടിച്ചതടക്കമുള്ള കാരണങ്ങള്‍ക്ക് ആകെ 20 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നാല് കാറുകളും പട്രോള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്.




















