ഷിംല: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയില്‍ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ഉന ജില്ലയില്‍ വെള്ളപൊക്കത്തില്‍ 10 വീടുകള്‍ തകര്‍ന്നു. ഉന ജില്ലയിലെ ഹരോലി സബ് ഡിവിഷനില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ തുടരുകയും പാലമ്പൂരില്‍ 32 മില്ലിമീറ്റര്‍ മഴയും തുടര്‍ന്ന് നഹാന് 22 മില്ലീമീറ്ററും മണ്ടിയില്‍ 14 മില്ലീമീറ്ററും ഉനയില്‍ 13 മില്ലീമീറ്ററും കാന്‍ഗ്ര 9 മില്ലീമീറ്ററും മഴ ലഭിച്ചു.