• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭക്ഷ്യ വിഷബാധ: ബേക്കറിയുടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

by Web Desk 04 - News Kerala 24
January 12, 2024 : 5:19 pm
in Kerala, News
0
A A
0
ഭക്ഷ്യ വിഷബാധ: ബേക്കറിയുടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: പപ്സ് കഴിച്ച് നാലുപേർ അടങ്ങുന്ന കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായ സംഭവത്തിൽ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം,മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു,ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ. ഭാസ്കരനെതിരെ സമർപ്പിച്ച പരാതിയിലാണ്.ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചി​ന്റേതാണ് ഉത്തരവ്.2019 ജനുവരി 26 നാണ് പരാതിക്കാർ ബേക്കറിയിൽ നിന്ന് പപ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചത്. തുടർന്ന് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവർ പരാതിയും നൽകി.ഉദ്യോഗസ്ഥർ ബേക്കറി പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യ യോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ എതിർ കക്ഷി നൽകിയതിലൂടെ പരാതിക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും മന:ക്ലേശത്തിനും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നാണ് പരാതിയിൽ ആവശ്യം. എതിർകക്ഷിയുടെ ബേക്കറിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ കഴിച്ചതിലൂടെയാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന് വാദം തെറ്റാണെന്ന് എതിർ കക്ഷി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.

ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ തയാറാക്കിയ മഹസർ പ്രകാരം ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഹാജരാക്കിയിട്ടില്ല. ഭക്ഷ്യവസ്തുക്കൾ തറന്ന് മാറാലയും എട്ടുകാലിയും ഉള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. പ്രാണികൾ ഉള്ള ബ്രോക്കൺ നട്സ് ബേക്കറിയിൽ നിന്നു കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് 3000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിലും ബേക്കറിയുടെ ശുചിത്വത്തിൽ അപാകത കണ്ടെത്തി.

സുരക്ഷിതവും ആരോഗ്യകരവും മായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിൽ എതിർകക്ഷിയുടെ ഭാഗത്തുനിന്നു സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവട രീതിയും ഉണ്ടെന്ന് കോടതി കണ്ടെത്തി. “ഉണരൂ ഉപഭോക്താവേ … ഉണരൂ … എന്ന് കേട്ടുകൊണ്ടാണ് എല്ലാദിവസവും രാവിലെ നാം ഉറക്കത്തിൽ നിന്ന് ഉണരുന്നത് .ഉണർന്നെഴുന്നേറ്റ ഉപഭോക്താവ് പലപ്പോഴും ഇരുട്ടിലാണ്. ഉണർന്ന ഉപഭോക്താവിനെ വെളിച്ചത്തിലേക്ക് നയിക്കാൻ ശക്തവും ഫലപ്രദവുമായ നിയമ സംവിധാനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന ഉപഭോക്താവാണ് യഥാർത്ഥത്തിൽ ഉണർവുള്ള ഉപഭോക്താവ്. ഈ കേസിലെ പരാതിക്കാരനും കുടുംബവും മികച്ച മാതൃകയാണ്. വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമ പോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിച്ചു.

30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാർക്ക് നൽകാൻ ബേക്കറി ഉടമക്ക് കോടതി നിർദേശം നൽകി. പരാതിക്കാർക്കു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം.ടി പറഞ്ഞതിൽ പുതുമയില്ല; അതിനാൽ വിവാദത്തിൽ കക്ഷി ചേരുന്നില്ല -സി.പി.എം

Next Post

തൂക്കില്ല, വിഷം കുത്തിവെക്കില്ല, വെടി വെക്കില്ല; വധശിക്ഷക്ക് പുതിയ മാർ​ഗം, 25ന് നടപ്പാക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തൂക്കില്ല, വിഷം കുത്തിവെക്കില്ല, വെടി വെക്കില്ല; വധശിക്ഷക്ക് പുതിയ മാർ​ഗം, 25ന് നടപ്പാക്കും

തൂക്കില്ല, വിഷം കുത്തിവെക്കില്ല, വെടി വെക്കില്ല; വധശിക്ഷക്ക് പുതിയ മാർ​ഗം, 25ന് നടപ്പാക്കും

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

മൈലപ്ര കൊലപാതകം: പ്രതികൾ കൊണ്ടുപോയ ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ നിന്ന് കണ്ടെടുത്ത് പൊലീസ്

2016ൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

2016ൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നതായി ആദിവാസികളുടെ പരാതി

അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നതായി ആദിവാസികളുടെ പരാതി

സംവിധായകൻ വി എ ശ്രീകുമാറിന്റെ ഭാര്യാമാതാവ് ചന്ദ്രപ്രഭ നിര്യാതയായി

സംവിധായകൻ വി എ ശ്രീകുമാറിന്റെ ഭാര്യാമാതാവ് ചന്ദ്രപ്രഭ നിര്യാതയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021