• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ

by Web Desk 06 - News Kerala 24
January 7, 2023 : 2:49 pm
in Health, News
Reading Time: 1 min read
0
A A
0
ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.

മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഭക്ഷ്യവിഷബാധ. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ, ബിരിയാണി പോലുള്ള ആഹാരം വൈകി കഴിക്കുന്നത് ഇവയെല്ലാം കാരണമാകും. പഴകുന്തോറും ഭക്ഷണത്തിൽ അണുക്കൾ വർധിക്കുന്നതിന് കാരണമാകുന്നു.

ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാൽമണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകുന്നു. ഈ ബാക്ടീരിയകൾ പുറത്തുവിടുന്ന അപകടകാരികളായ ടോക്സിനുകൾ ജീവനുപോലും ഭീഷണിയാണ്.വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കേടായ ഭക്ഷണം കഴിച്ച് രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇത്തരം ടോക്സിനുകൾ ഭക്ഷണം ചൂടാക്കിയത് കൊണ്ട് നശിക്കണമെന്നില്ല. മറ്റു ചില രോഗാണുക്കളാകട്ടെ, കുടലിൽ പ്രവേശിച്ച ശേഷമാകും വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുക.ഭക്ഷ്യവിഷബാധ കൂടാതെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ധാരാളം രോഗങ്ങൾ ഉണ്ട് . വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, ചില വൈറസുകൾ മൂലമുള്ള മഞ്ഞപ്പിത്തം, അമീബ മൂലമുള്ള വയറുകടി, വിരബാധ തുടങ്ങി നിരവധി രോഗങ്ങൾ ഇവയിൽ പെടും.

ശ്രദ്ധിക്കേണ്ടത്…

പഴകിയ ഭക്ഷണം ഒരു കാരണവശാവും കഴിക്കരുത്. രുചി, മണം, നിറം എന്നിവയിൽ വ്യത്യാസമനുഭവപ്പെട്ടാൽ എത്ര വിലകൂടിയ ആഹാരമായാലും കഴിക്കരുത്.∙

പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാകം ചെയ്ത, മാംസം, മുട്ട, മത്സ്യം ഇവയും അധികനേരം പുറത്തു വയ്ക്കരുത്.

തണുത്ത ആഹാരം നന്നായി ചൂടാക്കി, അല്ലെങ്കിൽ തിളപ്പിച്ചു മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്.∙ പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോൾ എക്സ്പെയറി ഡേറ്റും നിർബന്ധമായും നോക്കണം.

ബേക്കറിയിൽ നിന്ന് വാങ്ങുന്ന പലഹാരങ്ങൾ അന്നന്നു പാകപ്പെടുത്തിയവയാണെന്ന് ഉറപ്പാക്കുക. പഴകിയ എണ്ണപ്പലഹാരങ്ങൾ കഴിക്കാതിരിക്കുക.

പാചകം ചെയ്യാനുള്ള പൊടികളും മറ്റും വാങ്ങുമ്പോൾ ഉപയോ​ഗത്തിന് ആവശ്യമായ അളവിൽ വാങ്ങാൻ ശ്രദ്ധിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാല് ലക്ഷം രൂപയുടെ നാശനഷ്ടം

Next Post

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര; ഗംഗാ വിലാസിന്റെ ടിക്കറ്റ് നിരക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര; ഗംഗാ വിലാസിന്റെ ടിക്കറ്റ് നിരക്ക്

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര; ഗംഗാ വിലാസിന്റെ ടിക്കറ്റ് നിരക്ക്

‘പതിനേഴാം വയസ്സിൽ ഒരുസ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചു’; വെളിപ്പെടുത്തി ഹാരി രാജകുമാരൻ

'പതിനേഴാം വയസ്സിൽ ഒരുസ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചു'; വെളിപ്പെടുത്തി ഹാരി രാജകുമാരൻ

കാട്ടാന സാന്നിധ്യം; വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ

കാട്ടാനയെ മയക്കുവെടിവെക്കാൻ അനുമതി വൈകുന്നു; പ്രതിഷേധം ശക്തം, വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാ‍‍ർച്ച്

സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന്‌ പേര്‍ പിടിയില്‍

സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന്‌ പേര്‍ പിടിയില്‍

ഉപ്പ് അമിതമായി കഴിക്കരുത്, കാരണം ഇതാണ്

ഉപ്പ് അമിതമായി കഴിക്കരുത്, കാരണം ഇതാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021