കോഴിക്കോട്: നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹനയുടെ ദുരൂഹ മരണത്തിൽ കൂടുതൽ തെളിവെടുപ്പിനായി ഫോറൻസിക് പരിശോധന തിങ്കളാഴ്ച നടക്കും. വെള്ളിയാഴ്ചയാണ് ഷഹന പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ലഹരി വിൽപ്പന സംഘത്തിലെ കണ്ണിയാണെന്നും ഓൺലൈൻ ഭക്ഷണവിതരണത്തിനിടെ കഞ്ചാവ് വിൽപ്പനയും നടത്തിയതായാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. അതേസമയം സജ്ജാദ് ലഹരി ഉപയോഗിക്കുന്നതായി അറിയില്ലെന്ന് ഉമ്മ പറഞ്ഞു.വിവാഹം കഴിഞ്ഞ് ഒരു മാസംമാത്രമാണ് സജ്ജാദ്, ഷഹനയ്ക്കൊപ്പം ചെറുകുളത്തെ വീട്ടിൽനിന്നത്. അന്ന് ഇവർ തമ്മിൽ പ്രശ്നമുണ്ടായപ്പോൾ കത്തിയെടുത്ത് കൈമുറിക്കാൻ ഷഹന ശ്രമിച്ചിരുന്നു. അന്ന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണ് അവരെന്നും ഉമ്മ പറഞ്ഞു.