തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റിട്ട വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൽ സെക്ഷനിലെ വാച്ചറായ ആർ.സുരേഷിനെയാണു റേഞ്ച് ഓഫിസർ സസ്പെൻഡ് ചെയ്തത്. മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേഷ് കമന്റിട്ടത്. ഇയാളെ വള്ളക്കടവ് റേഞ്ച് ഓഫിസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.