• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയോധികയുടെ ഫ്ലാറ്റിന് മുന്നിൽ മൂത്രമൊഴിച്ചു ; എബിവിപി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 20, 2022 : 8:33 am
in Kerala, News
Reading Time: 1 min read
0
A A
0
വയോധികയുടെ ഫ്ലാറ്റിന് മുന്നിൽ മൂത്രമൊഴിച്ചു ; എബിവിപി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ

ചെന്നൈ: അയൽവാസിയായ വയോധികയുടെ ഫ്ലാറ്റിനു മുന്നിൽ മൂത്രമൊഴിക്കുകയും മാലിന്യം വിതറുകയും ചെയ്ത കേസിൽ എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷൺമുഖത്തെ അറസ്റ്റ് ചെയ്തു. കാർ പാർക്കിങ്ങിനു സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരിലായിരുന്നു, ചെന്നൈ കിൽപോക് മെഡിക്കൽ കോളജ് കാൻസർ വിഭാഗം മേധാവിയായ സുബ്ബയ്യയുടെ അതിക്രമം. സർവീസിലിരിക്കെ രാഷ്ട്രീയപ്രവർത്തനം നടത്തിയതിന് ഈയിടെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് 2020ലെ കേസിലുള്ള അറസ്റ്റ്.

കാര്‍ പാര്‍ക്കിങ് സ്ഥലം വിട്ടുനല്‍കാത്തതിന്റെ പ്രതികാരമായിരുന്നു, തനിച്ചു താമസിക്കുന്ന സ്ത്രീയുടെ ഫ്ലാറ്റിനു മുന്നിലെ മൂത്രമൊഴിക്കല്‍ സംഭവം. ഉപയോഗിച്ച മാസ്ക്കുകളും മാലിന്യങ്ങളും വിതറിയും സുബ്ബയ്യ ശല്യം ചെയ്തിരുന്നു. വയോധിക ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണു സുബയ്യയുടെ മൂത്രമൊഴിക്കല്‍ വികൃതി പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ സഹിതം ആദംബാക്കം പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.

പിന്നീടു നടന്ന അനുനയ നീക്കങ്ങളില്‍ വയോധിക പരാതി പിന്‍വലിച്ചു. സമുച്ചയത്തിലെ മറ്റു താമസക്കാരുടെ സമ്മര്‍ദമാണു പരാതി പിന്‍വലിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് അന്നുതന്നെ പൊലീസ് വ്യക്തമാക്കി. സര്‍വീസിലിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന് ആഴ്ചകള്‍ക്കു മുന്‍പ് സുബ്ബയയെ തമിഴ്നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ എബിവിപിക്കാരെ കൊണ്ടു സമരം ചെയ്യിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

അറസ്റ്റിലായ എബിവിപിക്കാര്‍ കോടതിയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയതോടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഗവര്‍ണറെ കാണാനും സുബയ്യ മുന്നില്‍ നിന്നതോടെയാണു പഴയ കേസ് പൊലീസ് പൊടിതട്ടിയെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍, ക്വാറന്റീന്‍ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സ്ത്രീയെ ശല്യപ്പെടുത്തിയ കേസില്‍ പ്രതിയായിരിക്കെ മധുര എയിംസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഇയാളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് കടുത്ത വിമര്‍ശനമുണ്ടാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അർഥവത്തായ ചർച്ചയ്ക്ക് സമയമായി : യുക്രെയ്ൻ പ്രസിഡന്റ്

Next Post

ഭർത്താവ് ആത്മഹത്യ ചെയ്തു ; വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭർത്താവ് ആത്മഹത്യ ചെയ്തു ;  വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

ഭർത്താവ് ആത്മഹത്യ ചെയ്തു ; വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

‘ഇംഗ്ലിഷ് മീഡിയം ഒഴിവാക്കണം ’ ; വിദ്യാഭ്യാസത്തിലെ കാവിവൽക്കരണം അഭിമാനകരമെന്ന് ഉപരാഷ്ട്രപതി

‘ഇംഗ്ലിഷ് മീഡിയം ഒഴിവാക്കണം ’ ; വിദ്യാഭ്യാസത്തിലെ കാവിവൽക്കരണം അഭിമാനകരമെന്ന് ഉപരാഷ്ട്രപതി

‘ ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു അതിൽ അസഹിഷ്ണുത വേണ്ട ‘  ;  കെ വി തോമസിന്‍റെ മകന് ജെബിയുടെ മറുപടി

' ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു അതിൽ അസഹിഷ്ണുത വേണ്ട ' ; കെ വി തോമസിന്‍റെ മകന് ജെബിയുടെ മറുപടി

സിൽവർ ലൈനിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഉയർന്ന നഷ്ടപരിഹാരം നൽകണം- എ കെ ബാലൻ

സിൽവർ ലൈനിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഉയർന്ന നഷ്ടപരിഹാരം നൽകണം- എ കെ ബാലൻ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021