കോഴിക്കോട് : കോഴിക്കോട്ടെ ഡീപ് ഫേക്ക് കേസിൽ പരാതിക്കാരന് പണം തിരിച്ചു കിട്ടി. പാലാഴി സ്വദേശി രാധാകൃഷ്ണന്റെ 4000 രൂപയാണ് തിരികെ കിട്ടിയത്. തട്ടിപ്പ് നടത്തി പണം ട്രാൻസ്ഫർ ചെയ്ത ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പോലീസ് മരിവിപ്പിച്ചിരുന്നു. കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ അക്കൗണ്ടിൽ നിന്ന് പരാതിക്കാരന്റെ പണം തിരികെ നൽകിയത്. കഴിഞ്ഞ ജൂലൈ 9നാണ് കേസിന്സ്പദമായ സംഭവം. എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുറ്റവാളികളെ പിടികൂടുകയായിരുന്നു.