ലഖ്നോ: സഹോദരിയെ ബലാത്സംഗം ചെയ്തതിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിൽ. യു.പിയിലെ കാസ്ഗഞ്ചിലാണ് സംഭവം. സഞ്ജുവെന്ന 19കാരനാണ് അറസ്റ്റിലായത്.
മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെ സഞ്ജു സഹോദരിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 17കാരിയായ സഹോദരി വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് ഇവരെ കഴുത്തുഞെരിച്ച് കൊന്നതെന്നും പൊലീസ് വ്യക്തമാക്കി. സഞ്ജുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ഒരു വർഷം മുമ്പാണ് സഞ്ജുവിന്റെ പിതാവ് മരിച്ചത്. ഇതിന് ശേഷം അമ്മക്കൊപ്പമായിരുന്നു ഇരുവരുടേയും താമസം. അമ്മ ബന്ധുവീട്ടിൽ പോയ സമയത്താണ് സഞ്ജു സഹോദരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. പൊലീസ് പിടിച്ചെടുത്ത സഞ്ജുവിന്റെ മൊബൈൽ ഫോണിൽ നിന്നും അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു.