• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാദങ്ങൾക്ക് ഊര്‍ജ്ജം പകരുന്നു: കേരള ഗവര്‍ണറുടെ അനുചിതവും അപലപനീയവുമെന്ന് കണ്ണൂര്‍ സര്‍വകലാശാല സിൻഡിക്കേറ്റ്

by Web Desk 06 - News Kerala 24
August 21, 2022 : 10:52 pm
in Kerala, News
Reading Time: 1 min read
0
A A
0
വിവാദങ്ങൾക്ക് ഊര്‍ജ്ജം പകരുന്നു: കേരള ഗവര്‍ണറുടെ അനുചിതവും അപലപനീയവുമെന്ന് കണ്ണൂര്‍ സര്‍വകലാശാല സിൻഡിക്കേറ്റ്

കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ സര്‍വ്വകലാശാല സിൻഡിക്കേറ്റ്.  കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ്റെ നടപടി  ഭരണഘടനാ പദവി വഹിക്കുന്നയാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്നും ഗവർണർ വിവാദങ്ങൾക്ക് ഊർജ്ജം പകരുകയാണെന്നും  സർവകലാശാലാ നിയമങ്ങൾ പൂർണമായി  ഗവർണർ മനസ്സിലാക്കിയില്ലെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. ഇതിൻ്റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപമെന്നും സിൻഡിക്കേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സിൻഡിക്കേറ്റിൻ്റെ വാര്‍ത്താക്കുറിപ്പ്  – 

ഗവർണറുടെ നടപടി അനുചിതം, അപലപനീയം: കണ്ണൂര്‍ സര്‍വകലാശാല സിൻഡ‍ിക്കേറ്റ്

കണ്ണൂർ:  കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ ക്രിമിനലെന്നു വിശേഷിപ്പിച്ച ചാൻസലർകൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയിൽ സിൻഡിക്കറ്റ് ശക്തമായ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി. അങ്ങേയറ്റം അനുചിതവും ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന ഗവർണറെപ്പോലുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമാണ് ഇത്തരം പദപ്രയോഗമെന്ന് സിൻഡിക്കറ്റ് വാർത്താ ക്കുറിപ്പിൽ പറഞ്ഞു.

കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി വലിയ വാർത്തകളും വിവാദങ്ങളുമാണ് മാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിൽക്കുന്നത്. ഇതിന് ഊർജ്ജം പകരുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

സർവകലാശാലാ നിയമങ്ങൾ പൂർണമായി മനസിലാക്കാതെയുള്ള നടപടിക്രമങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് വൈസ് ചാൻസലർക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. നിയമനങ്ങളിലും ബോർഡ് ഓഫ് സ്‌റ്റഡീസ് പുന:സംഘടിപ്പിക്കുന്നതിലും കോളേജ് അനുവദിക്കുന്നതിലുമെല്ലാം നിലവിലുള്ള സർവകലാശാലാ ആക്റ്റും സ്റ്റാട്യൂട്ടും അനുസരിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് സർവകലാശാല നടപടികൾ സ്വീകരിച്ചത്.

സേവ് യൂണിവേഴ്സിറ്റിക്കാരുടെയും ചില പ്രതിപക്ഷ സംഘട നകളുടെയും വാക്കുകൾ കേട്ട് രാഷ്ട്രീയ മുൻ വിധിയോടെ ഒന്നും പരിശോധിക്കുകയോ യഥാർഥ വസ്തുതകൾ മനസിലാക്കുകയോ ചെയ്യാതെ സർവകലാശാലയെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഗവർണറുടെ നടപടി അതിരുവിട്ടതും അപലപനീയവുമാണ്.

സർവകലാശാല കുറഞ്ഞ കാലം കൊണ്ട് നേടിയ അംഗീകാരങ്ങളെയെല്ലാം (B grade ൽ നിന്ന് B++ ലേക്ക് എത്തിയതും NIRF റാങ്കിങ്ങിലും ATAL റാങ്കിങ്ങിലും ഇടം പിടിച്ചതും മറ്റും) മറച്ചുവെച്ചുകൊണ്ട് മര്യാദയുടെ അതിരുകളൊന്നും തനിക്കു ബാധകമല്ല എന്ന മട്ടിലുള്ള ചാൻസലരുടെ പരാമർശങ്ങൾ പദവിക്കു നിരക്കാത്തതായി പ്പോയി എന്ന് ഏകകണ്ഠമായി സിന്ഡിക്കേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് മാസം മുമ്പ് സൗദിയില്‍ സംസ്‌കരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു

Next Post

ലൂസിഫറിനു ശേഷം ‘വേതാളം’; ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കറി’ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലൂസിഫറിനു ശേഷം ‘വേതാളം’; ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കറി’ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ലൂസിഫറിനു ശേഷം 'വേതാളം'; ചിരഞ്ജീവിയുടെ 'ഭോലാ ശങ്കറി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

നടിയെ ആക്രമിച്ച കേസ് : അന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

ജ‍ഡ്ജിയുടെ ഭർത്താവും ദിലീപും തമ്മില്‍ ബന്ധമുണ്ട്; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത, ഹര്‍ജി പരിഗണിക്കും

ബാരിക്കേഡുകൾ മറികടന്നു, തുറമുഖ പദ്ധതി പ്രദേശത്തേക്ക് മത്സ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ

മത്സ്യത്തൊഴിലാളി സമരത്തെ ഗൗരവമായി കണ്ട് സര്‍ക്കാര്‍; പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി യോഗം

ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടം; കടൽ മാർഗം തുറമുഖം വളയും, അണിനിരക്കാന്‍ 100ലധികം ബോട്ടുകള്‍

ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടം; കടൽ മാർഗം തുറമുഖം വളയും, അണിനിരക്കാന്‍ 100ലധികം ബോട്ടുകള്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

ജനങ്ങളുടെ പ്രശ്നങ്ങളുടെ നടുവിലേക്ക് രാഹുല്‍ ​ഗാന്ധി; ജോഡോ യാത്രയ്ക്ക് മുമ്പായി നിര്‍ണായക സംവാദം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021