• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കശ്‍മീർ- കന്യാകുമാരി സൂപ്പര്‍റോഡ് ഒറ്റവര്‍ഷത്തിനകം; അമ്പരപ്പിക്കും പ്രഖ്യാപനവുമായി ഗഡ്‍കരി!

by Web Desk 04 - News Kerala 24
April 11, 2023 : 2:32 pm
in India, News
Reading Time: 1 min read
0
A A
0
കശ്‍മീർ- കന്യാകുമാരി സൂപ്പര്‍റോഡ് ഒറ്റവര്‍ഷത്തിനകം; അമ്പരപ്പിക്കും പ്രഖ്യാപനവുമായി ഗഡ്‍കരി!

കശ്‍മീരിൽ നിന്ന് കന്യാകുമാരിയിലേക്ക്, ഇന്ത്യയുടെ വടക്കും തെക്കും, പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ നിങ്ങൾക്ക് താമസിയാതെ ഡ്രൈവ് ചെയ്യാം. അടുത്ത വർഷത്തോടെ പുതിയ റോഡ് ഉപയോഗത്തിന് തയ്യാറാകുമെന്ന് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയാണ് വാഗ്‍ദാനം ചെയ്‍ത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സർവേയ്‌ക്കിടെയാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളുടെയും എക്‌സ്‌പ്രസ് വേകളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കശ്‍മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ സമീപകാലത്ത് നിർമിക്കുന്ന ഏറ്റവും ദൈർഘ്യമേറിയതാണ്.

പുതിയ ഹൈവേ അടിസ്ഥാനപരമായി നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഹൈവേകളുമായും എക്സ്പ്രസ് വേകളുമായും പരസ്പരബന്ധിതമായിരിക്കും എന്നും ഗഡ്‍കരി പറഞ്ഞു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. “കശ്‍മീർ മുതൽ കന്യാകുമാരി വരെയുള്ള പാത ഞങ്ങൾക്ക് ഒരു സ്വപ്നമായിരുന്നു. റോഹ്താങ് മുതൽ ലഡാക്ക് വരെ നാല് തുരങ്കങ്ങൾ നിർമ്മിക്കും. ലേയിൽ നിന്ന് ഞങ്ങൾ കാർഗിലിലെത്തി സോജില, ഇസഡ്-മോർ തുരങ്കങ്ങളിൽ ചേരും. പുതിയ പാത വന്നാൽ ഡൽഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റർ കുറയും. 2024-ന്റെ തുടക്കത്തോടെ ഈ സ്വപ്നം സാക്ഷാത്കരിക്കും..” ഗഡ്‍കരി വ്യക്തമാക്കി.

സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന 13 കിലോമീറ്റർ നീളമുള്ള സോജില ടണൽ, കശ്മീരിനെ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ലഡാക്ക് പോലെയുള്ള രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നതിനും കനത്ത മഞ്ഞുവീഴ്‍ച കാരണം ശൈത്യകാലത്ത് എത്തിച്ചേരാനാകാത്ത സോജില പാസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു എല്ലാ കാലാവസ്ഥാ പാതയായിരിക്കും തുരങ്കം.

അതേസമയം കശ്‍മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ റൂട്ട് സംബന്ധിച്ച് നിതിൻ ഗഡ്‍കരി ഒരു വിശദാംശവും പങ്കിട്ടില്ല. പുതിയ പാതയുടെ ഡൽഹി മുതൽ ചെന്നൈ വരെയുള്ള ഭാഗം വരാനിരിക്കുന്ന 1,350 കിലോമീറ്റർ നീളമുള്ള സൂറത്ത്-ചെന്നൈ എക്‌സ്‌പ്രസ് വേയിലൂടെ ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതുവരെ റൂട്ടിന്റെ വിശദാംശങ്ങളൊന്നും എൻഎച്ച്എഐയും പങ്കിട്ടിട്ടില്ല.

അടുത്തകാലത്തായി നിരവധി ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ, ഹൈവേ പ്രോജക്‌ടുകളിൽ പ്രവർത്തിക്കുകയാണ് ദേശീയപാതാ അതോറിറ്റി. രണ്ട് മെട്രോകളെയും 1,320 കിലോമീറ്റർ നീളമുള്ള ആറുവരി പ്രവേശന നിയന്ത്രിത ഹൈവേയുമായി ബന്ധിപ്പിക്കുന്ന ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേയാണ് പ്രധാന പദ്ധതികളിലൊന്ന്. എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടം ഇതിനകം പ്രവർത്തനസജ്ജമാണ്. എക്‌സ്പ്രസ് വേയുടെ ബാക്കി ഭാഗങ്ങൾ അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

Next Post

പെട്രോൾ പമ്പ് ഉടമയെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെട്രോൾ പമ്പ് ഉടമയെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി

പെട്രോൾ പമ്പ് ഉടമയെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഡോക്ടർമാരില്ല; ആ​ശുപത്രികളിൽ പ്രതിസന്ധി

ഡോക്ടർമാരില്ല; ആ​ശുപത്രികളിൽ പ്രതിസന്ധി

കോന്നിയിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം ; ഭർതൃമാതാവ് അറസ്റ്റിൽ

കോന്നിയിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം ; ഭർതൃമാതാവ് അറസ്റ്റിൽ

കാമുകി 40കാരനൊപ്പം ഒളിച്ചോടി, പോലീസ് സ്‌റ്റേഷനിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

കാമുകി 40കാരനൊപ്പം ഒളിച്ചോടി, പോലീസ് സ്‌റ്റേഷനിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

വെള്ളാപ്പള്ളി നടേശന് തിരിച്ചടി ; എസ്എൻകോളേജ് ഫണ്ട് തട്ടിപ്പില്‍ വിചാരണ നടക്കും

വെള്ളാപ്പള്ളി നടേശന് തിരിച്ചടി ; എസ്എൻകോളേജ് ഫണ്ട് തട്ടിപ്പില്‍ വിചാരണ നടക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021