• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചെന്നൈയില്‍ പട്ടാപ്പകൽ നടന്ന വെട്ടിക്കൊലയ്ക്ക് പിന്നില്‍ ഗുണ്ട കുടിപ്പക

by Web Desk 04 - News Kerala 24
May 20, 2022 : 6:12 am
in India, News
Reading Time: 1 min read
0
A A
0
ചെന്നൈയില്‍ പട്ടാപ്പകൽ നടന്ന വെട്ടിക്കൊലയ്ക്ക് പിന്നില്‍ ഗുണ്ട കുടിപ്പക

ചെന്നൈ: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേ‍ർ പൊലീസിന്‍റെ പിടിയിലായി.

ബുധനാഴ്ച ഉച്ചക്കാണ് നഗരത്തെ ഞെട്ടിച്ച കുറ്റകൃത്യം നടന്നത്. ഷേണായ് നഗറിലെ ബുള്ള അവന്യൂ റോഡിലായിരുന്നു അരുംകൊല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അറുമുഖത്തെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ നാലംഗ കൊലയാളി സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം അരിവാളുകൾ കൊണ്ട് തുരുതുരാ വെട്ടി. നിമിഷങ്ങൾക്കുള്ളിൽ വന്ന ബൈക്കുകളിൽ തന്നെ കൊലയാളികൾ രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അറുമുഖത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല നടക്കുമ്പോള്‍ ബൈക്കില്‍ അതുവഴി വന്ന ചിലര്‍ ചിത്രീകരിച്ച കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് കൊലപാതകികള്‍ക്കായി അന്വേഷണം ശക്തമാക്കിയത്. കൊല്ലപ്പെട്ടയാൾ നഗരത്തിലെ കിൽപോക്ക്, ഡിപി ഛത്രം പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആയുധ നിരോധന നിയമപ്രകാരവും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ഇയാൾക്കെതിരെ കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ടയായ ദക്ഷിണാമൂർത്തിയുടെ കൂട്ടാളിയായിരുന്ന അറുമുഖം അടുത്തിടെ കാക്കതോപ്പു ബാലാജി എന്നയാളുടെ സംഘത്തിൽ ചേർന്നിരുന്നു. ഗുണ്ടാ കുടിപ്പകയാണോ ആക്രമണത്തിന് കാരണമെന്ന് പൊലീസ് തിരയുന്നുണ്ട്.

ചന്ദ്രശേഖർ, രോഹിത് എന്നിങ്ങനെ രണ്ടുപേർ സംഭവവുമായി ബന്ധപ്പെട്ട് അമിഞ്ജിക്കരൈ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളും നഗരത്തിലെ വാഹനങ്ങളിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസുകാർ രഹസ്യം ചോർത്തിയെന്ന ആരോപണം : അന്വേഷണം തുടങ്ങി

Next Post

എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച് പണം തട്ടുന്നയാള്‍ പിടിയില്‍ ; പറ്റിച്ചത് മുപ്പതോളം പേരെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച് പണം തട്ടുന്നയാള്‍ പിടിയില്‍ ; പറ്റിച്ചത് മുപ്പതോളം പേരെ

എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച് പണം തട്ടുന്നയാള്‍ പിടിയില്‍ ; പറ്റിച്ചത് മുപ്പതോളം പേരെ

2ാംവർഷത്തിലെ വെല്ലുവിളി തൃക്കാക്കര ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ;മണ്ഡലം നിലനിർത്താൻ പ്രതിപക്ഷം

2ാംവർഷത്തിലെ വെല്ലുവിളി തൃക്കാക്കര ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ;മണ്ഡലം നിലനിർത്താൻ പ്രതിപക്ഷം

പാസ്പോർട്ട് റദ്ദാക്കി ; വിജയ് ബാബു മറ്റൊരു രാജ്യത്തേക്കു കടന്നതായി സൂചന

പാസ്പോർട്ട് റദ്ദാക്കി ; വിജയ് ബാബു മറ്റൊരു രാജ്യത്തേക്കു കടന്നതായി സൂചന

മഥുരയിലെ മസ്ജിദ്: ഹർജി നിലനിൽക്കുമെന്ന് കോടതി

മഥുരയിലെ മസ്ജിദ്: ഹർജി നിലനിൽക്കുമെന്ന് കോടതി

ഡൽഹിയില്‍ 13 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു; 3 പേർ അറസ്റ്റില്‍

ഡൽഹിയില്‍ 13 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു; 3 പേർ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021