• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കുമ്പളങ്ങ ജ്യൂസ് ശീലമാക്കൂ; ഇത് നിസാരമല്ല

by Web Desk 06 - News Kerala 24
January 14, 2024 : 8:48 am
in Health, News
0
A A
0
കുമ്പളങ്ങ ജ്യൂസ് ശീലമാക്കൂ; ഇത് നിസാരമല്ല

നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനം തന്നെ ഡയറ്റ് അഥവാ നാം കഴിക്കുന്ന ഭക്ഷണമാണല്ലോ. അത്രമാത്രം പ്രധാനമാണ് നാം എന്ത് കഴിക്കുന്നു എന്നത്. നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വൈറ്റമിനുകള്‍, പ്രോട്ടീൻ, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെയാണ്. ഇതില്‍ തന്നെ നാം രാവിലെ ഉറക്കമെഴുന്നേറ്റയുടൻ എന്ത് കഴിക്കുന്നു, അല്ലെങ്കില്‍ കുടിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘനേരമായി ഒന്നും കഴിക്കാതെ ഇരുന്ന ശേഷം കഴിക്കുന്ന ഭക്ഷണമോ പാനീയമോ ആണല്ലോ. അത് ശരീരത്തില്‍ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുക.

ഇത്തരത്തില്‍ ആരോഗ്യത്തിന് മറ്റ് പ്രയാസങ്ങളേതുമില്ലാതിരിക്കാൻ രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളം കുടിച്ചതിന് പിന്നാലെ തന്നെ ചായയോ കാപ്പിയോ കഴിക്കാൻ അധികപേര്‍ക്കും ധൃതിയായിരിക്കും. പക്ഷേ ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം ഹെല്‍ത്തിയായ ഏതെങ്കിലും പാനീയം കഴിക്കുന്നതാണ് കുറെക്കൂടി നല്ലത്. അത്തരത്തില്‍ കഴിക്കാവുന്നൊരു ഹെല്‍ത്തി ഡ്രിങ്ക് ആണ് കുമ്പളങ്ങ ജ്യൂസ്. മിക്കവരും ഇതെക്കുറിച്ച് അങ്ങനെ കേട്ടിരിക്കില്ല. എന്നാല്‍ കുമ്പളങ്ങ ജ്യൂസ് രാവിലെ കഴിക്കുന്നതില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതാണ് വാസ്തവം,

ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ശരീരം ശുദ്ധീകരിക്കുന്നതിന് കുമ്പളങ്ങ ജ്യൂസ് ഏറെ സഹായിക്കുന്നു. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. ഇത്രയുമാണ് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്ന പാനീയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.  ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുക, വണ്ണം കുറയ്ക്കാൻ സഹായിക്കുക, ദഹനപ്രശ്നങ്ങളെ ലഘൂകരിക്കുക, സ്കിൻ ഭംഗിയാക്കുക, ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക, സ്ട്രെസ് കുറയ്ക്കുക എന്നിങ്ങനെ പല ഗുണങ്ങളും ഉറപ്പിക്കാൻ കുമ്പളങ്ങ ജ്യൂസിലൂടെ കഴിയും.

ശ്രദ്ധിക്കേണ്ടൊരു കാര്യമെന്തെന്നാല്‍, കുമ്പളങ്ങ ജ്യൂസ് ഫ്രഷ് ആയി രാവിലെ തന്നെ തയ്യാറാക്കി വേണം കഴിക്കാൻ. ഇത് തയ്യാറാക്കിയ ശേഷം ഫ്രിഡ്ജില്‍ വച്ച് പിന്നീട് കഴിക്കുന്നത് ഗുണങ്ങളില്‍ വലിയ കുറവ് സംഭവിക്കാൻ കാരണമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈവെട്ട് പരാമർശം; സത്താർ പന്തല്ലൂരിന് കുരുക്ക്, മലപ്പുറത്ത് കേസ്

Next Post

ഇടതുപക്ഷത്തോട് ആദരവും ബഹുമാനവും വച്ചുപുലർത്തിയ നേതാവെന്ന് ഇപി; ടി.എച്ച് മുസ്തഫയെ ഓർക്കുമ്പോൾ അഭിമാനമാണെന്ന് തിരുവഞ്ചൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇടതുപക്ഷത്തോട് ആദരവും ബഹുമാനവും വച്ചുപുലർത്തിയ നേതാവെന്ന് ഇപി; ടി.എച്ച് മുസ്തഫയെ ഓർക്കുമ്പോൾ അഭിമാനമാണെന്ന് തിരുവഞ്ചൂർ

ഇടതുപക്ഷത്തോട് ആദരവും ബഹുമാനവും വച്ചുപുലർത്തിയ നേതാവെന്ന് ഇപി; ടി.എച്ച് മുസ്തഫയെ ഓർക്കുമ്പോൾ അഭിമാനമാണെന്ന് തിരുവഞ്ചൂർ

പ്രതിപക്ഷ ഐക്യം: ചന്ദ്രശേഖർ റാവുവിന്റെ സമയം തേടി നിതീഷ് കുമാർ, ജഗൻമോഹൻ റെഡ്ഡിയെ കാണാനും ശ്രമം

രാഹുൽ​ ​ഗാന്ധിയെ കൺവീനർ സ്ഥാനത്ത് നിർദേശിച്ച് നിതീഷ്കുമാർ; താത്പര്യമില്ല, ജോഡോ യാത്രയുടെ തിരക്കിലെന്ന് രാഹുൽ

കുതിച്ചത് ചന്ദ്രനിലേക്ക്, ഇന്ധനം ചോർന്ന് തിരികെ ഭൂമിയിലേക്ക്

കുതിച്ചത് ചന്ദ്രനിലേക്ക്, ഇന്ധനം ചോർന്ന് തിരികെ ഭൂമിയിലേക്ക്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളി‍ൽ കനത്ത മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിന്റെ ദൃശ്യപരിധി പൂജ്യം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളി‍ൽ കനത്ത മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിന്റെ ദൃശ്യപരിധി പൂജ്യം

രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

കടുവപ്പേടിയില്‍ വീണ്ടും വയനാട്; ഫാമിലെത്തി പന്നികളെ കൊന്നുതിന്നു, കഴിഞ്ഞദിവസം കൊന്നത് 21 പന്നിക്കൂഞ്ഞുങ്ങളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021