• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹൗറയിൽ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് ഭീമൻ മത്സ്യം; വില കേട്ടാൽ നിങ്ങൾ അമ്പരക്കും

by Web Desk 04 - News Kerala 24
April 12, 2023 : 6:28 pm
in News, World
Reading Time: 1 min read
0
A A
0
ഹൗറയിൽ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് ഭീമൻ മത്സ്യം; വില കേട്ടാൽ നിങ്ങൾ അമ്പരക്കും

ഹൗറയിൽ മത്സ്യബന്ധനത്തിനിടയിൽ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് ഭീമൻ കരിമീൻ. തിങ്കളാഴ്ച രാവിലെ ഹൗറ ശിവഗഞ്ചിനടുത്തുള്ള ദാമോദർ നദിയിൽ നിന്നാണ് കൂറ്റൻ കരിമീൻ മത്സ്യത്തെ പിടികൂടിയത്. മുമ്പും നിരവധി തവണ വലിപ്പമേറിയ കരിമീൻ മത്സ്യങ്ങളെ ഈ പ്രദേശത്ത് നിന്നും കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയേറെ വലിപ്പമുള്ള കരീമീൻ (Common carp Fish) ഇനത്തിൽപ്പെട്ട മത്സ്യം വലയിൽ കുരുങ്ങുന്നത്.

മൃത്യുഞ്ജയ് മൊണ്ടൽ എന്ന മത്സ്യതൊഴിലാളിയുടെ വലയിലാണ് ഈ ഭീമൻ മത്സ്യം കുരുങ്ങിയത്.സുഹൃത്തുക്കളോടൊപ്പം പതിവുപോലെ തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഈ ഭാഗ്യം മൃത്യുഞ്ജയ് മൊണ്ടലിനെ തുണച്ചത്. ഇതാദ്യമായാണ് ഇത്രയും വലിയൊരു മത്സ്യം ഇദ്ദേഹത്തിന്‍റെ വലയിൽ കുരുങ്ങുന്നത്. വലയ്ക്ക് അന്യായമായ ഭാരം അനുഭവപ്പെട്ടിരുന്നെങ്കിലും ഇങ്ങനെയൊരു മഹാഭാഗ്യമാണ് തന്നെ തേടിയെത്തുന്നതെന്ന് കരുതിയിരുന്നില്ലെന്ന് മൃത്യുഞ്ജയ് മൊണ്ടൽ പറയുന്നു.

വലയിൽ കുരുങ്ങിയ മത്സ്യത്തിന്‍റെ അസാധാരണമായ വലിപ്പമാണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. 5-7 കിലോഗ്രാം ഭാരമുള്ള കരിമീൻ മത്സ്യങ്ങളെ എളുപ്പത്തിൽ കണ്ടെത്താം. 10-12 കിലോഗ്രാം ഭാരമുള്ള കരിമീൻ മത്സ്യങ്ങളും അസാധാരണമല്ല. എന്നാൽ മൃത്യുഞ്ജയന്‍റെ വലയിൽ കുടുങ്ങിയ മത്സ്യത്തിന്‍റെ ഭാരം എത്രയാണെന്നോ? 19.6 കിലോ.ഭീമൻ മത്സ്യത്തെ സ്വന്തമാക്കാനായി പിന്നീട് നടന്നത് വാശിയേറിയ ലേലമായിരുന്നു. ലേലത്തിൽ 5,000 രൂപയ്ക്കാണ് കച്ചവടക്കാരനായ അമീറുൾ എന്നയാൾ ഈ മത്സ്യം സ്വന്തമാക്കിയത്. ശ്യാംപൂരിലെ രൂപനാരായണൻ നദിയിൽ ഒരു മത്സ്യത്തൊഴിലാളിയുടെ വലയിൽ അടുത്തിടെ കുരുങ്ങിയ 14 കിലോയുള്ള ഭീമൻ “ഭോല മത്സ്യം” വിറ്റു പോയത് 2,000 രൂപയ്ക്കാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട് പെയിന്‍റിംഗിനിടെ ദുരന്തം, കടന്നൽ കൂടിളകി, കുത്തേറ്റു; ബന്ധുവായ യുവാവിന് ദാരുണാന്ത്യം

Next Post

വീട് വൃത്തിയാക്കുന്നതിനിടെ ചിതല്‍ പിടിച്ച വാതിലിനുള്ളില്‍ നിന്ന് കിട്ടിയത് 39 പാമ്പുകളെ!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട് വൃത്തിയാക്കുന്നതിനിടെ ചിതല്‍ പിടിച്ച വാതിലിനുള്ളില്‍ നിന്ന് കിട്ടിയത് 39 പാമ്പുകളെ!

വീട് വൃത്തിയാക്കുന്നതിനിടെ ചിതല്‍ പിടിച്ച വാതിലിനുള്ളില്‍ നിന്ന് കിട്ടിയത് 39 പാമ്പുകളെ!

അരിക്കൊമ്പന്‍ ദൗത്യം; വാഴച്ചാലില്‍ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍

അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന് സർക്കാരിന് തീരുമാനിക്കാം, ഒരാഴ്ച സമയം നൽകി-ഹൈകോടതി

ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെ സുധാകരൻ

ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെ സുധാകരൻ

താപനില ഉയരും; അടുത്ത അഞ്ച് ദിവസം കടുത്ത ചൂടിന് സാധ്യത

കൊടും ചൂടിൽ കേരളം, 44 ഡിഗ്രി സെൽഷ്യസ് കടന്ന് ഇന്നത്തെ താപനില

സ്ഥാപക ദിനത്തിൽ പുതിയ ലോഗോ പുറത്തിറക്കി സെബി

സ്ഥാപക ദിനത്തിൽ പുതിയ ലോഗോ പുറത്തിറക്കി സെബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021