ആലപ്പുഴ : ആറാട്ടുപുഴയില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ മൂന്നു പേര് ഗോവയില്‍ അപകടത്തില്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശികളായ വിഷ്ണു (27), കണ്ണന് (24), ചന്തു (24) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.