തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 4490 രൂപയില്‍ നിന്ന് 4510 രൂപയായാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇന്നത്തെ വര്‍ധന ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ്. 2021 കലണ്ടര്‍ വര്‍ഷം ഇന്ന് അവസാനിക്കെ കാര്യമായ വര്‍ധനവ് ഇത്തവണ സ്വര്‍ണവിലയില്‍ ഉണ്ടായില്ല. മറിച്ച് വില താഴേക്ക് പോവുകയും ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 36080 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണ വില 35920 രൂപയായിരുന്നു.
ഇന്നലെയും ഇന്നുമാണ് പത്ത് ദിവസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജനുവരിയില്‍ ഇന്ത്യയില്‍ പവന്‍ വില 24000 രൂപയായിരുന്നത് 75 ശതമാനം ഉയര്‍ന്ന് 2020 ഓഗസ്റ്റില്‍ 42000 വരെയെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി 2020 ഓഗസ്റ്റിനെ അപേക്ഷിച്ച് 14 ശതമാനം താഴെയാണ്. 2021 ല്‍ ജനുവരി 1 മുതല്‍ ഒരു വര്‍ഷം കണക്കാക്കിയാല്‍ സ്വര്‍ണവില ഏകദേശം നാല് ശതമാനത്തോളം കുറഞ്ഞു. വെള്ളി വില ഏകദേശം 12 ശതമാനം കുറഞ്ഞു.